16 December Monday

ചൈനയിൽ പ്രളയം: ആറുപേർ മരിച്ചു; ഒരാളെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Sunday Jun 9, 2019

ബീജിങ‌്> ചൈനയിലുണ്ടായ പ്രളയത്തിൽ ആറുപേർ മരിച്ചു. ഒരാളെ കാണാതായി. ചൈനയിലെ ഷിയാങി പ്രവിശ്യയിലാണ‌് വെള്ളപ്പൊക്കമുണ്ടായത‌്. വ്യാഴാഴ്ച തുടങ്ങിയ മഴയിൽ ഏകദേശം 77,400 ഹെക്ടർ കൃഷി നശിച്ചു. 118 വീടിന‌് കേടുപാട‌് സംഭവിച്ചു. ഇതുവരെ 22.9 കോടി ഡോളറിന്റെ നഷ്ടമുണ്ടായതായി ഷിൻഹുവ ന്യൂസ‌് ഏജൻസി റിപ്പോർട്ട‌് ചെയ്തു.
ഏകദേശം 88,000 ആളുകളെ മാറ്റിപ്പാർപ്പിച്ചു. 45,000 ആളുകൾക്ക‌് അടിയന്തര സഹായം ആവശ്യമുണ്ട‌്.

ദുരിതബാധിതർക്കാവശ്യമായ സഹായം വിതരണം ചെയ്ത‌ുതുടങ്ങി.  ജൂൺ 12 വരെ മഴ തുടരുമെന്നാണ‌് റിപ്പോർട്ട‌്.  വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായേക്കുമെന്ന മുന്നറിയിപ്പ‌് തദ്ദേശവാസികൾക്ക‌് നൽകിയിട്ടുണ്ട‌്.


പ്രധാന വാർത്തകൾ
 Top