12 September Thursday

നേപ്പാളിൽ ഹെലികോപ്റ്റർ അപകടം; അഞ്ച് പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

എയർ ഡയനാസ്റ്റി ഹെലികോപ്റ്റർ (പ്രതീകാത്മക ചിത്രം)

കാഠ്മണ്ഡു > നേപ്പാളിൽ ഹെലികോപ്റ്റർ തകർന്ന് അഞ്ച് പേർ മരിച്ചു. നുവകോട്ട് ജില്ലയിലെ ശിവപുരി മേഖലയിലാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ശിവപുരി മുനിസിപ്പാലിറ്റി ഏരിയയിൽ നിന്നും അഞ്ച് മൃതദേഹങ്ങൾ പൊലീസ് കണ്ടെത്തി.

റസുവയിൽ നിന്നും കാഠ്മണ്ഡുവിലേക്ക് പോയ എയർ ഡയനാസ്റ്റിയുടെ 9എൻ- എജെഡി  ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 1.54ന് പുറപ്പെട്ട ഹെലികോപ്റ്ററിന് ടേക്ക് ഓഫ് ചെയ്ത് മൂന്ന് മിനിറ്റുകൾക്കകം ​ഗ്രൗണ്ട് സ്റ്റാഫുമായുള്ള കണക്ഷൻ തകരാറിലായതായാണ് വിവരം.

പൈലറ്റായ ക്യാപ്റ്റൻ അരുൺ മല്ലയുടേയും രണ്ട് പുരുഷൻമാരുടേയും ഒരു സ്ത്രീയുടേയും മൃതദേഹമാണ് അപകടസ്ഥലത്തു നിന്നും കണ്ടെത്തിയത്. ഒരു മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. കാഠ്മണ്ഡു വിമാനത്താവളത്തിന് സമീപം 18 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന് തൊട്ടുപിന്നാലെയാണ് വീണ്ടും അപകടം നടന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top