10 November Sunday

20 വർഷത്തിനുള്ളിൽ ചൊവ്വയിൽ നഗരം സ്ഥാപിക്കാനൊരുങ്ങി മസ്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

വാഷിങ്ടൺ> ചൊവ്വയിൽ നഗരം സ്ഥാപിക്കാനുള്ള പദ്ധതിയുമായി ഇലോൺ മസ്ക്‌. 20 വർഷത്തിനുള്ളിൽ ചൊവ്വയിൽ സുസ്ഥിരമായ ഒരു നഗരം സ്ഥാപിക്കാനുള്ള പദ്ധതിയുമായാണ്‌ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ്‌ എക്സ്‌ രംഗത്തെത്തിയിരിക്കുന്നത്‌. അതിനായി രണ്ട് വർഷത്തിനുള്ളിൽ ആദ്യത്തെ അൺ ക്രൂഡ് സ്റ്റാർഷിപ്പുകൾ ചൊവ്വയിലേക്ക് വിക്ഷേപിക്കുമെന്ന് സ്‌പേസ് എക്‌സ്‌ ശനിയാഴ്ച എക്സിലൂടെ പ്രഖ്യാപിച്ചു.

നാല്‌ വർഷത്തിനുള്ളിൽ ആദ്യത്തെ ആളുകളുള്ള പേടകം ചൊവ്വയിലെത്തിക്കുമെന്നും തുടർന്ന്‌ സ്പേസ്‌ഷിപ്പുകളുടെ എണ്ണം പടിപടിയായി വർദ്ധിപ്പിക്കുന്നും മസ്ക്‌ പറഞ്ഞു. 2002 ൽ അഞ്ച്‌ വർഷത്തിനുള്ളിൽ ചെവ്വയിൽ ആളില്ലാപേടകം ഇറക്കുമെന്നും ഏഴ്‌ കൊല്ലത്തിനുള്ളിൽ ആളുകളെ ചൊവ്വയിൽ എത്തിക്കുമെന്നും പറഞ്ഞിരുന്നു.  

ചന്ദ്രനിലേക്കും ബഹിരാകാശത്തേക്കും ചൊവ്വയിലേക്കും വരെ ആളുകളെ എത്തിക്കുന്നതിനായി വൻതോതിൽ ബഹിരാകാശ വാഹനങ്ങൾ നിർമിക്കാനാണ് മസ്ക് ഒരുങ്ങുന്നത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top