15 November Friday

യുഎസില്‍ തീപിടിത്തം മരിച്ചവരിൽ 3 ഇന്ത്യക്കാരും

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2019

ലൊസ്‌ ആഞ്ചൽസ്‌
കലിഫോർണിയൻ തീരത്തെ സാന്റാ ബാർബറയിൽ  ബോട്ടിന്‌ തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഇന്ത്യൻ വംശജരായ മൂന്നുപേരും. തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ 34 പേരാണ്‌ മരിച്ചത്‌. ഇന്ത്യന്‍ദമ്പതികളായ കൗസ്‌തുഭ്‌ നിർമൽ (44), സജ്ജീരി ദിയോപുജാരി(31), ശാസ്‌ത്രജ്ഞനായ സുനിൽ സിങ്‌ സന്ധു (46) എന്നിവരാണ്‌ മരിച്ച ഇന്ത്യക്കാർ.

സ്കൂബാ ഡൈവേഴ്‌സിനൊപ്പം തീപിടിച്ച ബോട്ടിൽ കുടുങ്ങിയ മൂവരും വിഷപ്പുക ശ്വസിച്ചാണ്‌ മരിച്ചത്‌. പിന്നീട്‌ ബോട്ട്‌ മുങ്ങിയിരുന്നു. ദന്തഡോക്ടറായ ദിയോപുജാരിയും സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന നിർമലും വിവാഹം കഴിച്ചിട്ട്‌ രണ്ടര വർഷമെ ആയിട്ടുള്ളു. 33 യാത്രക്കാരും ആറ്‌ ജീവനക്കാരുമായി യാത്ര തിരിച്ച കപ്പലിൽ നിന്ന്‌ അഞ്ച്‌ പേർ മാത്രമാണ്‌ രക്ഷപ്പെട്ടത്‌. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top