31 July Saturday

ഫെയ്‌സ്‌ബുക്കിൽ ഇനി ‘ക്ലബ്‌ ഹൗസും’

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021


വാഷിങ്‌ടൺ
തത്സമയ ശബ്ദ സാമൂഹ്യമാധ്യമമായ ക്ലബ്‌ ഹൗസിനു സമാനമായ സംവിധാനം ഉൾപ്പെടുത്തി ഫെയ്‌സ്‌ബുക്. തത്സമയ ശബ്ദ സ്‌ട്രീമിങ്ങിനു പുറമെ പോഡ്‌കാസ്റ്റിങ് സവിശേഷതയും  ഫെയ്‌സ്‌ബുക്കിൽ ഉപഭോക്താക്കൾക്ക്‌ ലഭിക്കും. തിങ്കളാഴ്‌ച പുറത്തിറക്കിയ ഫീച്ചറുകൾ ഇപ്പോൾ അമേരിക്കയിൽ മാത്രമാണ്‌ ലഭിക്കുക. നിലവിൽ വേരിഫൈഡ്‌ അക്കൗണ്ടുള്ളവർക്കാണ്‌ ഈ സവിശേഷത ഉപയോഗിക്കാനാകുക. ഇവർക്ക്‌ തത്സമയ ഓഡിയോ റൂമുകൾ തുറക്കാം. ശേഷം മറ്റുള്ളവരെ സംസാരിക്കാൻ ക്ഷണിക്കാമെന്നും കമ്പനി പറഞ്ഞു. പുതിയ സവിശേഷതകൾ ഫെയ്‌സ്‌ബുക്കിന്റെ ശബ്ദ മേഖലയിലേക്കുള്ള യാത്രയുടെ തുടക്കമാണെന്ന്‌ ഫെയ്‌സ്‌ബുക് ആപ്‌ വിഭാഗം തലവൻ ഫിജ്ജി സിമോ പറഞ്ഞു. ഏപ്രിലിലാണ്‌ ശബ്‌ദ രംഗത്തേക്കും കമ്പനി കടക്കുന്നതായി പ്രഖ്യാപിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top