13 June Sunday

53 കോടി എഫ്‌ബി 
അക്കൗണ്ടുകളിലെ 
വിവരം ചോര്‍ത്തി

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021


ന്യുയോര്‍ക്ക്‌
അമ്പത് കോടിയിലേറെ (53.3 കോടി) ഫെയ്സ്ബുക് ഉപയോക്താക്കളുടെ വ്യക്തി​വിവരം ചോര്‍ത്തിയെന്ന് വെളിപ്പെടുത്തല്‍. ഇവ ഹാക്കര്‍മാർക്ക്‌ എപ്പോഴും ഉപയോ​ഗിക്കാന്‍ പാകത്തിന് ഇന്റര്‍നെറ്റില്‍ ലഭ്യം. ബിസിനസ് ഇന്‍സൈഡര്‍ എന്ന അമേരിക്കന്‍ മാധ്യമമാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്.106 രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ഫെയ്സ്ബുക് വിലാസം, പൂര്‍ണമായ പേര്, ജനനദിവസം, സ്ഥലം, ഫോണ്‍ നമ്പരുകള്‍, ജീവിതവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ എന്നിവ  വെബ്സൈറ്റില്‍ ലഭ്യമാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്കാരായ 60 ലക്ഷം ഫെയ്സ്ബുക് ഉപയോക്താക്കളുടെ വിവരവും ഇതിലുണ്ട്. അമേരിക്ക (3.2 കോടി), ബ്രിട്ടണ്‍ (1.1 കോടി) പേരുടെ വിവരം ചോര്‍ത്തപ്പെട്ടു.

ഗുരുതരമായ സുരക്ഷാപ്രശ്നം ഫെയ്സ്ബുക് ​2019ല്‍ പരിഹരിച്ചിരുന്നു. അതിന് മുമ്പ് ചോര്‍ത്തപ്പെട്ട വിവരങ്ങളാണിവ. ഡേറ്റാവിശകലന വിദ​ഗ്ധരായ ഹാക്കര്‍മാര്‍ക്ക് ഉപയോ​ഗിക്കാന്‍ പാകത്തിന് ഇവ ഇപ്പോഴും ഹാക്കര്‍ ​​ഗ്രൂപ്പുകളിലൂടെ പ്രവഹിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top