22 January Tuesday

നേപ്പാളിൽ ഇന്ത്യൻ എംബസിക്ക് സമീപം സ്‌‌ഫോടനം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 18, 2018

കാഠ്‌‌മണ്ഡു > നേപ്പാൾ തലസ്ഥാനമായ കാഠ്‌‌‌മണ്ഡുവിലെ ഇന്ത്യൻ എംബസിക്കുസമീപം സ്ഫോടനം. ആർക്കും പരിക്കില്ല. ബിരാത്നഗറിലെ എംബസിയുടെ ക്യാമ്പ് ഓഫീസിനുസമീപമാണ് സംഭവം. എംബസി ഓഫീസിന്റെ മതിലിന് കേടുപാടുണ്ട്.

2015ലെ വെള്ളപ്പൊക്കസമയത്താണ് ഇവിടെ താൽക്കാലിക ഓഫീസ് സ്ഥാപിച്ചത്. സംഭവസമയത്ത് എംബസി ഓഫീസിൽ ആരുമുണ്ടായിരുന്നില്ല. പ്രാദേശിക രാഷ്ട്രീയ ഗ്രൂപ്പുകളാണ് സ്ഫോടനത്തിനുപിന്നിലെന്നാണ് സംശയിക്കുന്നത്.

പ്രധാന വാർത്തകൾ
 Top