30 November Monday

അയർലൻഡിൽ തൂക്ക് പാർലമെന്റ് സാധ്യത പ്രവചിച്ച്‌ എക്സിറ്റ് പോളുകൾ

അഭിലാഷ്‌ തോമസ്‌Updated: Sunday Feb 9, 2020

ഡബ്ലിൻ >  അയർലൻഡിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടില്ലെന്ന്‌ എക്സിറ്റ് പോളുകൾ. ടിജി4(TG4),ആർടിഇ(RTE),ഐറിഷ്‌ ടൈംസ്‌(IRISH TIMES),യുസിഡി(UCD)  എന്നിവർ നടത്തിയ എക്സിറ്റ് പോളിൽ ഏകദേശം സമാന ഫലങ്ങളാണ്  പുറത്തുവന്നിട്ടുള്ളത്. ഫല സൂചന പ്രകാരം ഫിനഗേല്‍, ഫിനാഫാള്‍, ഷിന്‍ ഫെയ്ന്‍ പാർട്ടികൾക്ക്  22 മുതൽ 23  ശതമാനം വരെ  വോട്ട് വിഹിതം ലഭിക്കും.

ഗ്രീന്‍ പാര്‍ട്ടി 8 ശതമാനവും, ലേബര്‍ പാര്‍ട്ടിക്ക്  4ശതമാനവും വോട്ട്‌ വിഹിതമാണ്‌ പ്രവചിക്കുന്നത്‌. സോഷ്യല്‍ ഡെമോക്രാറ്റു പാർട്ടിക്ക് 3 ശതമാനവും, പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് പാർട്ടിക്ക് 3 ശതമാനവും, സ്വതന്ത്രര്‍ക്ക്  11ശതമാനവും  വോട്ടും ലഭിക്കും. മോശം കാലവസ്ഥ ആയിരിന്നിട്ടും കനത്ത പോളിംഗ് ആയിരുന്നു രേഖപെടുത്തിയത്. 65%ആളുകൾ വോട്ട് രേഖപെടുത്തി എന്നാണ് അവസാന കണക്കുകൾ സൂചിപ്പിക്കുന്നത്.  ഇന്നാണ് വോട്ട് എണ്ണുന്നത്‌. ഉച്ചയോടെ ഫലങ്ങൾ പുറത്തു വരും. അയർലൻഡിൽ 39 മണ്ഡലങ്ങളിൽ  നിന്ന് 159   പ്രതിനിധികളെ തെരെഞ്ഞെടുക്കാൻ ഉള്ള വോട്ടെടുപ്പ് ആണ് ഇന്നലെ നടന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top