18 November Monday

എവറസ്റ്റിലെ മാലിന്യം ചായക്കോപ്പകളാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

കാഠ്‌മണ്ഡു >  എവറസ്റ്റിൽ വലിച്ചെറിയുന്ന മാലിന്യങ്ങളിൽനിന്ന്‌ ഉപയോഗപ്രദമായ വസ്തുക്കൾ ഉണ്ടാക്കുകയാണ്‌ നേപ്പാളിന്റെ തലസ്ഥാനമായ കാഠ്‌മണ്ഡുവിൽ ഒരുകൂട്ടമാളുകൾ. സാഗർമാതാ മാലിന്യനിർമാർജന സമിതി, ബ്ലൂ വേസ്റ്റ്‌ ടു വാല്യൂ തുടങ്ങിയ ഏജൻസികളുടെ നേതൃത്വത്തിലാണ്‌ സംരംഭം. പതിറ്റാണ്ടുകളായി തുടരുന്ന പർവതാരോഹണത്തിന്റെ ബാക്കിപത്രമായി ഉപേക്ഷിക്കപ്പെടുന്ന ടൺ കണക്കിനു മാലിന്യമാണ്‌ ഇത്തരത്തിൽ പുതുക്കിനിർമിക്കുന്നത്‌.

 ഒഴിഞ്ഞപാത്രങ്ങൾ, കുപ്പികൾ, പ്ലാസ്റ്റിക്‌ തുടങ്ങിയ മാലിന്യങ്ങൾ സംസ്കരിച്ച്‌ നിർമിച്ച ചായക്കോപ്പകൾ, പാത്രങ്ങൾ തുടങ്ങിയവ നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലടക്കം ഉപയോഗിക്കുന്നതായി എഎഫ്‌പി റിപ്പോർട്ട്‌ ചെയ്‌തു. സ്യാങ്‌ബോച്ചെയിൽ 3800 മീറ്റർ ഉയരത്തിൽ പുതുതായി മാലിന്യശേഖരണകേന്ദ്രവും ആരംഭിച്ചിട്ടുണ്ട്‌.  ഇവിടെനിന്ന്‌ ശേഖരിക്കുന്ന  മാലിന്യങ്ങൾ സംസ്കരിക്കുകയും കലാകാരന്മാരുടെ സഹായത്തോടെ പുതിയ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിന്‌ നേതൃത്വം നൽകുകയും ചെയ്യുമെന്നും സംഘാടകർ  പറയുന്നു.


പ്രധാന വാർത്തകൾ
 Top