10 November Sunday

100 വർഷം മുമ്പ്‌ കാണാതായ പർവതാരോഹകന്റെ ശരീരഭാഗം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024

ലണ്ടൻ> എവറസ്‌റ്റ്‌ കയറവെ 100 വർഷം മുമ്പ്‌ കാണാതായ ബ്രിട്ടീഷ്‌ പർവതാരോഹകന്റേതെന്ന്‌ സംശയിക്കുന്ന കാൽ കണ്ടെത്തി. 1924 ജൂണിൽ ജോർജ്‌ മല്ലോറിക്കൊപ്പം കൊടുമുടി കയറിയ ആൻഡ്രൂ കോമിൻ സാൻഡി ഇർവിന്റെ കാലാണ്‌ കണ്ടെത്തിയത്‌. ബൂട്ടണിഞ്ഞ നിലയിൽ കാൽ മഞ്ഞുരുകിയപ്പോഴാണ്‌ കണ്ടെത്തിയത്‌. സോക്സിൽ ‘എ സി ഇർവിൻ’ എന്ന്‌ എഴുതിയിരുന്നു.

മല്ലോറിയുടെ ശരീരാവശിഷ്ടങ്ങൾ വർഷങ്ങൾക്കുമുമ്പേ കണ്ടെടുത്തിരുന്നു. എന്നാൽ, ഇർവിനെപ്പറ്റി വിവരമാന്നും ലഭിച്ചിരുന്നില്ല. നാഷണൽ ജ്യോഗ്രഫിക്കുവേണ്ടി ഡോക്യുമെന്ററി ചിത്രീകരിക്കാനെത്തിയ ജിമ്മി ചിൻ നയിച്ച സംഘമാണ്‌ സെൻട്രൽ റോങ്‌ബുക്ക്‌ ഹിമാനിയിൽ കാൽ കണ്ടെത്തിയത്‌. വഴിയിൽ 1933 എന്നെഴുതിയ ഓക്സിജൻ കുപ്പിയും കണ്ടെത്തി. കാൽ എവറസ്‌റ്റിന്റെ വടക്കുഭാഗം നിയന്ത്രിക്കുന്ന ചൈനയ്ക്ക്‌ കൈമാറി. ഇരുപത്തിരണ്ടാം വയസ്സിലാണ്‌ ഇർവിനെ കാണാതായത്‌.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top