07 December Wednesday

യൂറോപ്രൈഡ്‌ തടഞ്ഞ്‌ സെര്‍ബിയ

വെബ് ഡെസ്‌ക്‌Updated: Monday Aug 29, 2022


ബെല്‍​ഗ്രേഡ്
യൂറോപ്രൈഡ് 2022ന് സെര്‍ബിയ ആതിഥേയത്വം വഹിക്കില്ലെന്ന് പ്രസിഡന്റ് അലക്സാണ്ടര്‍ വൂസിക് അറിയിച്ചു. എല്‍ജിബിടി പ്രൈഡ് പരേഡിനെതിരെ യാഥാസ്ഥിതികരുടെ എതിർപ്പുയർന്നതിനു പിന്നാലെയാണ്‌ പ്രസിഡന്റിന്റെ പ്രഖ്യാപനം. സ്വവര്‍​ഗാനുരാ​ഗിയാണെന്ന് ആദ്യമായി തുറന്നുപറഞ്ഞ വനിതാ പ്രധാനമന്ത്രിയുള്ള രാജ്യത്താണ്‌ യൂറോപ്രൈഡ് റദ്ദാക്കിയത്‌.

കൊസോവോ പ്രവിശ്യയിലെ സംഘര്‍ഷങ്ങളെതുടർന്ന്‌ സെപ്തംബറില്‍ നടത്താനിരുന്ന യൂറോപ്രൈഡ് റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ആവശ്യമാണെന്നാണ്‌ പ്രസിഡന്റിന്റെ അറിയിപ്പ്‌. വിലക്ക്‌ അംഗീകരിക്കില്ലെന്നും ഭരണഘടനയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും സംഘാടകന്‍ മാര്‍കോ മിഹൈലോവിക് പ്രതികരിച്ചു.

യൂറോപ്രൈഡിനെതിരെ മാസാദ്യം ബെല്‍​ഗ്രേഡില്‍ ആയിരങ്ങള്‍ പ്രതിഷേധിച്ചിരുന്നു. തീവ്രവലതുപക്ഷ പാര്‍ടികളും ഓര്‍ത്തഡോക്സ് സഭയും എതിര്‍പ്പറിയിച്ചിരുന്നു. 1992 മുതല്‍ വിവിധ യൂറോപ്യന്‍ ന​ഗരങ്ങളിൽ സംഘടിപ്പിക്കുന്നതാണ്‌ അന്താരാഷ്ട്ര എല്‍ജിബിടി പ്രൈഡ് പരേഡ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top