29 October Friday

കശ്മീര്‍ വിഷയം ചര്‍ച്ചയാക്കി ഏര്‍ദോ​ഗന്‍

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021

videograbbed image


ന്യൂയോര്‍ക്ക്
യുഎന്‍ സമ്മേളനത്തില്‍ കശ്മീർ വിഷയം ചർച്ചയാക്കി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോ​ഗൻ. കഴിഞ്ഞവർഷവും ഇതേ വിഷയം തുർക്കി പൊതുസഭയിൽ ഉന്നയിച്ചിരുന്നു. ഇന്ത്യ –-പാകിസ്ഥാന്‍ പ്രശ്നം യുഎൻ ചട്ടക്കൂടിനുള്ളിൽ പരിഹരിക്കപ്പെടണമെന്നും ഇതിനായി 74 വർഷമായി സ്വീകരിച്ചുപോരുന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായും എര്‍ദോ​ഗൻ പറഞ്ഞു. ഉയിഗർ, രോഹിൻഗ്യൻ മുസ്ലിങ്ങളെക്കുറിച്ചും എർദോ​ഗൻ സംസാരിച്ചു. 

കശ്മീര്‍ വിഷയത്തിലുള്ള എർദോ​ഗന്റെ  പരാമര്‍ശം അസ്വീകാര്യമാണെന്നും രാജ്യത്തിന്റെ പരമാധികാരം തുർക്കി മാനിക്കണമെന്നും ഇന്ത്യൻ വിദേശ മന്ത്രാലയം പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top