26 May Sunday

എബോള: കോങ്കോയില്‍ മരിച്ചത‌് 502 പേർ; 271 പേര്‍ ചികിത്സയിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

കിൻശാസ > എബോള ബാധയേറ്റ‌് ഇത്തവണ കോങ്കോയില്‍ മരിച്ചത‌് അഞ്ഞൂറിലധികം പേരെന്ന് ആരോഗ്യ മന്ത്രാലയം. 271 പേര്‍ ഇപ്പോഴും ചികിത്സയിലാണ്.അതേസമയം കൃത്യമായി പ്രതിരോധ കുത്തിവയ‌്പ്പുകള്‍ എടുത്തവര്‍ക്ക് വൈറസ് ബാധയില്‍നിന്ന് രക്ഷപ്പെടാനായെന്നും റിപ്പോർട്ടിൽ പറയുന്നു. 76,425 പേര്‍ കുത്തിവയ‌്പ് എടുത്തിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് ഇത്രയുമധികം ആളുകള്‍ കുത്തിവയ‌്പെടുക്കുന്നത‌്. കുത്തിവയ‌്പ് എടുത്തതിലൂടെ പതിനായിരക്കണക്കിന‌് ജീവന്‍ രക്ഷിക്കാനായെന്നും ആരോഗ്യ മന്ത്രി ഒലി ഇല്ലുംഗ കലേങ്ങ പറഞ്ഞു.

വലിയ നഗരങ്ങളില്‍ വൈറസ‌് പടരുന്നത‌് തടയാനായി. ഉയർന്ന ജനസംഖ്യ വെല്ലുവിളിയായെന്നും അദേഹം കൂട്ടിചേർത്തു. കഴിഞ്ഞ വര്‍ഷം ആഗസ‌്തിലാണ‌് കിവു പ്രദേശത്ത‌് എബോള ബാധ ആദ്യം കാണപ്പെട്ടത്. വൈറസ് പടര്‍ന്ന് നിരവധി പേരിലേക്ക് എത്തിയതോടെ ഉഗാണ്ടയും റുവാണ്ടയും ഭീതിയിലായി. ഇരുരാജ്യങ്ങളിലും ജാഗ്രത തുടരുകയാണ്.
 


പ്രധാന വാർത്തകൾ
 Top