Deshabhimani

ജപ്പാനിൽ ഭൂചലനം: 6.4 തീവ്രത രേഖപ്പെടുത്തി

വെബ് ഡെസ്ക്

Published on Nov 26, 2024, 09:18 PM | 0 min read

ടോക്യോ > ജപ്പാനിൽ ഭൂചലനം. ഇഷിക്വാവയിലും സമീപ്രദേശത്തുമാണ് റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. പ്രാദേശികസമയം രാത്രി 10: 47 ന് ഇഷിക്വാവയിലെ നോതോ റീജിയണിലാണ് ഭൂചലനമുണ്ടായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഭൂചലനത്തെത്തുടർന്ന് ജപ്പാനിലെ പല പ്രദേശങ്ങളിലേക്കുമുള്ള ബുള്ളറ്റ് ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. ജപ്പാന്റെ പടിഞ്ഞാറൻ തീരത്തെ ഹൊൻഷുവിൽ 6.2 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവുമുണ്ടായി. ഭൂചലനങ്ങളിൽ നാശനഷ്ടങ്ങളോ പരിക്കുകളോ രേഖപ്പെടുത്തിയിട്ടില്ല.



deshabhimani section

Related News

0 comments
Sort by

Home