21 September Monday

ജോലിസമയം തൊഴിലാളിയുടെ ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കാനുള്ള നിയമവുമായി യുഎഇ

കെ എല്‍ ഗോപിUpdated: Sunday Aug 9, 2020

ദുബായ്> സര്‍ക്കാര്‍ ജീവനക്കാരുടെ സന്തോഷവും, ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് ഇഷ്ടപ്പെട്ട  രീതിയില്‍ ജോലി സമയം തിരഞ്ഞെടുക്കാമെന്ന്  യുഎഇ മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

ഇതനുസരിച്ച് സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് കാലത്ത് 6.30 മുതല്‍ 8.30 വരെ ഏതു സമയത്തും ജോലിയില്‍ പ്രവേശിക്കാം. ഒരു ദിവസം എത്ര മണിക്കൂറാണോ ജോലി ചെയ്യേണ്ടത് അത്രയും മണിക്കൂറുകള്‍ സൗകര്യപ്രദമായി മേലധികാരികളുമായി ആലോചിച്ച് ചെയ്തുതീര്‍ക്കാനുള്ള സ്വാതന്ത്ര്യമാണ് ഇതിലൂടെ ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ എല്ലാ ജീവനക്കാര്‍ക്കും ഇത് ബാധകമായിരിക്കുകയില്ല.

പൊതു ജനങ്ങളുമായി നേരിട്ട് ഇടപെടുന്നവര്‍, ഷിഫ്റ്റ് ജോലിയുടെ ഭാഗമായി സമയത്തില്‍ ക്രമീകരണം സാധ്യമാകാത്തവര്‍ എന്നിവര്‍ക്കെല്ലാം ഈ നിയമത്തിന്റെ ആനുകൂല്യം അനുഭവിക്കുന്നതില്‍ പരിമിതിയുണ്ട്. ജനങ്ങളുടെ ആരോഗ്യം, സുരക്ഷ, സന്തോഷം എന്നിവ മുന്‍നിര്‍ത്തിയാണ്  ഇത്തരത്തിലൊരു തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് ഡി ജി എച്ച് ആര്‍ ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അലി ബിന്‍ സായിദ് അല്‍ ഫലാസി അറിയിച്ചു.

വാഹനങ്ങളുടെ തിരക്ക് കുറയ്ക്കുക, തൊഴില്‍ ക്ഷമത ഉറപ്പുവരുത്തുക, തൊഴിലാളികള്‍ക്ക് അവരുടെ താല്‍പര്യമുള്ള വിഷയങ്ങളില്‍ വ്യാപരിയ്ക്കു
ന്നതിന് കൂടുതല്‍ സമയം കണ്ടെത്തുക എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഈ പുതിയ നിയമം സഹായകരമാകും എന്നും അദ്ദേഹം അറിയിച്ചു.



 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top