29 July Thursday

സൗദിക്ക് നേരെ ഹൂതി മിസൈലുകള്‍ ; ആക്രമണം ചെറുത്തതായി സൗദി

അനസ് യാസിൻUpdated: Sunday Jun 20, 2021


മനാമ
യെമനിലെ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണം ചെറുത്തതായി സൗദി. ശനിയാഴ്ച രാവിലെയും അർധ രാത്രിയുമായി 17 ഡ്രോണാണ് തെക്കു പടിഞ്ഞാറൻ അതിർത്തി പട്ടണങ്ങളായ ഖമീസ് മുഷായത്ത്, നജ്‌റാൻ എന്നിവിടങ്ങളെ ലക്ഷ്യം വച്ചെത്തി. ലക്ഷ്യത്തിലെത്തുംമുമ്പ് ഇവ തകര്‍ത്തതായി സൈനിക വക്താവ് പറഞ്ഞു. ശനിയാഴ്ച രാവിലെയും അര്‍ധ രാത്രിയുമായി 17 ഡ്രോണുകളാണ് തെക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പട്ടണങ്ങളായ ഖമീസ് മുഷായത്ത്, നജ്‌റാന്‍ എന്നിവര്‍ക്കുനേരെ എത്തിയത്. ഇതില്‍ പത്തു ഡ്രോണും ഖമീഷ് മുഷായത്തിനുനേരെ ആയിരുന്നു.

സാധാരണക്കാരെയും അവരുടെ താമസ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് ഹുതികള്‍ ആക്രമണം അഴിച്ചുവിട്ടതെന്ന് സേനാ വക്താവ് അറിയിച്ചു. ഏഴ്‌ഡ്രോണ്‍ യമന്‍ ആകാശത്തുവെച്ചുതന്നെ തകര്‍ത്തു.ഹൂതി ആക്രമണത്തെ യുഎഇ, കുവൈത്ത്, ബഹ്‌റൈൻ, ജോർദാൻ, ജിബൂട്ടി എന്നീ രാജ്യങ്ങളും അറബ് പാർലമെന്റും ശക്തമായി അപലപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top