24 September Thursday

850 ആരോഗ്യപ്രവർത്തകർ യുഎസിൽ കോവിഡിനിരയായി

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020


ബാൽട്ടിമോർ
അമേരിക്കയിൽ കോവിഡിനിരയായ 850ൽപരം ആരോഗ്യപ്രവർത്തകരിൽ ഒരാളാണ്‌ ഡോ. ജോസഫ്‌ കോസ്റ്റ(56). ബാൾട്ടിമോർ, മേഴ്‌സി മെഡിക്കൽ ആശുപത്രിയിൽ 2005 മുതൽ തീവ്രപരിചരണവിഭാഗം തലവൻ. കോവിഡ്‌ ബാധിച്ച്‌ ഗുരുതരാവസ്ഥയിലായ രോഗികളെയാണ്‌ ജോസഫ്‌ ചികിത്സിച്ചിരുന്നത്‌. എന്നാൽ കോവിഡ്‌ ബാധിച്ച അദ്ദേഹം ശനിയാഴ്ച മരിച്ചു. 

‘കൃത്യമായ പ്രതിരോധം എടുക്കേണ്ടത്‌ എങ്ങനെയെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. എന്നിട്ടും അദ്ദേഹത്തെ കോവിഡ്‌ കവർന്നു. ഈ രോഗം യാഥാർഥ്യമാണെന്ന്‌ ഇനിയെങ്കിലും ആളുകൾ മനസ്സിലാക്കണം’ –- കോസ്റ്റയുടെ സുഹൃത്തായ ഡോ. ഏമി സിമ്മർമാൻ പറഞ്ഞു. 

ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സികയൊനാണ്‌ അദ്ദേഹം ജീവിതം ഉഴിഞ്ഞുവച്ചത്‌. മഹാമാരിയിൽ നിസ്വാർഥമായി ജോലി ചെയ്തു. അദ്ദേഹത്തിന്റെ ജീവിതം മറ്റുള്ളവർക്ക്‌ പ്രചോദനമാണ്‌ –- ആശുപത്രി പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞു. സ്വവർഗാനുരാഗിയായിരുന്ന കോസ്‌റ്റയുടെ ജീവിതപങ്കാളി ഡേവിഡ്‌ ഹാർട്ട്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top