20 November Wednesday

ഇന്ത്യ‐അമേരിക്ക വ്യാപാരക്കരാർ ഉടനെന്ന്‌ ട്രംപ്‌, കശ്മീരില്‍ മധ്യസ്ഥത വഹിക്കാമെന്ന് വീണ്ടും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2019

ന്യൂയോര്‍ക്ക്  >  കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് ആവര്‍ത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതക്കുള്ള ശ്രമത്തെ ഇന്ത്യ എതിർത്തിരുന്നു. ഇതു നാലാം തവണയാണ് വിഷയത്തിൽ യുഎസ് പ്രസിഡന്റ് മധ്യസ്ഥതയ്‌ക്ക്‌ സന്നദ്ധത അറിയിക്കുന്നത്‌. യുഎൻ പൊതുസഭാ സമ്മേളനത്തിനു മുന്നോടിയായി മാധ്യങ്ങളെ കണ്ടപ്പോഴായിരുന്നു ഡോണൾഡ് ട്രംപിന്റെ പ്രസ്താവന.
 
 കശ്‌മീർ വിഷയത്തിൽ വ്യത്യസ്തമായ കാഴ്ചപാടാണ് ഇന്ത്യക്കും പാകിസ്ഥാനുമുള്ളത്‌. അതില്‍  ആശങ്കയുണ്ടെന്ന്‌ ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രന്‍ ഖാനുമുയുള്ള കൂടിക്കാഴ്ചയിലും ട്രംപ് മധ്യസ്ഥത വഹിക്കാനുള്ള താത്പര്യം പ്രകടമാക്കിയിരുന്നു. കശ്മീര്‍ വിഷയത്തില്‍  മൂന്നാം കക്ഷി ഇടപെടുന്നത്‌  ഇന്ത്യ എതിർത്തിരുന്നു. അതിനിടെ ഇന്ത്യ‐അമേരിക്ക വ്യാപാരക്കരാർ ഉടനുണ്ടാകുമെന്നും ട്രംപ്‌ സൂചിപ്പിച്ചു.



 


പ്രധാന വാർത്തകൾ
 Top