21 March Thursday

മതിലിന‌് പിന്തുണതേടി ട്രംപ‌് ടിവിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jan 10, 2019

വാഷിങ‌്ടൺ > മെക‌്സിക്കൻ അതിർത്തിയിലെ മതിലിന‌് പിന്തുണ നേടുന്നതിനായി അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌് ടെലിവിഷൻ ഷോയിൽ. കടുത്ത എതിർപ്പ‌് നേരിടുന്നതിനിടെയാണ‌് ട്രംപ‌് ടിവിയിലൂടെ ജനങ്ങളെ അഭിസംബോധനചെയ‌്തത‌്. മെക‌്സിക്കൻ അതിർത്തിയിലെ ഉരുക്കുമതിൽ രാജ്യത്തിന്റെ “അതിർത്തിപ്രതിസന്ധി’യാണെന്ന‌് ട്രംപ‌് ചാനലിൽ പറഞ്ഞു. മനുഷ്യത്വപരവും സുരക്ഷാപരവുമായ പ്രതിസന്ധി അതിർത്തിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതിൽ പണിയാൻ വേണമെങ്കിൽ രാജ്യത്ത‌് അടിയന്തരാവസ്ഥ  പ്രഖ്യാപിക്കുമെന്ന‌് ട്രംപ‌് പറഞ്ഞിരുന്നു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ സൈനികനിയമം കൊണ്ടാണെങ്കിലും നേരിടുമെന്ന‌് കഴിഞ്ഞദിവസം ഡെമോക്രാറ്റിക‌് നേതാവ‌് സ‌്റ്റെനി ഹോയർ വ്യക്തമാക്കി. തുടർന്നാണ‌് ടെലിവിഷനിലൂടെ ട്രംപ‌് മതിലിന‌് പിന്തുണ തേടിയത‌്. 3200 കിലോമീറ്ററിലാണ‌് ഉരുക്കുമതിൽ ഉദ്ദേശിക്കുന്നത‌്. പ്രതിനിധിസഭ ഇതിന‌് പണം ചെലവിടാൻ അനുമതി നൽകിയിരുന്നില്ല.


പ്രധാന വാർത്തകൾ
 Top