ലണ്ടൻ > ചില സമയങ്ങളിൽ താൻ കിടക്കയിലിരുന്നുവരെ ട്വീറ്റ് ചെയ്യാറുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തനിക്കെതിരെ മാധ്യമങ്ങൾ വ്യാജവാർത്ത നൽകുമ്പോൾ ജനങ്ങളോട് സദാസമയവും സംവദിക്കാനുള്ള മാർഗമായാണ് താൻ ട്വിറ്ററിനെ കാണുന്നതെന്നും ട്രംപ് പറഞ്ഞു. @ൃലമഹഉീിമഹറഠൃൗാു എന്ന ട്രംപിന്റെ ട്വിറ്റർ അക്കൗണ്ടിന് 4,72,00,000 ഫോളോവേഴ്സുണ്ട്. സർക്കാർ പോളിസികളും തന്റെ ഔദ്യോഗിക പ്രസ്താവനകളുമെല്ലാം ട്രംപ് ട്വിറ്ററിലൂടെയാണ് പങ്കുവയ്ക്കാറുള്ളത്.