17 October Thursday

ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം

വെബ് ഡെസ്‌ക്‌Updated: Sunday Jun 23, 2019

വാഷിങ‌്ടൺ
അമേരിക്കന്‍ പ്രസി‍‍ഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ലൈം​ഗികാരോപണവുമായി അമേരിക്കയിലെ പ്രമുഖഫാഷന്‍ മാ​ഗസീനിലെ കോളമെഴുത്തുകാരി ഇ ജീൻ കരോള്‍ രം​ഗത്തെത്തി. 1990കളിൽ  മാൻഹട്ടനില്‍ വച്ച്  ട്രംപ‌് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന്  ഫ്രൈഡേ ന്യൂയോർക്ക‌് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വെളിപ്പെടുത്തി. എന്നാൽ, പരാതിക്കാരിയെ കണ്ടിട്ടേയില്ലെന്നാണ‌് ട്രംപിന്റെ പ്രതികരണം.

കരോളിന്‍ ഉടന്‍ പുറത്തിറക്കുന്ന പുസ്തകത്തില്‍ സംഭവത്തെ കുറിച്ച് വിശദമായി പരാമര്‍ശിക്കുന്നുണ്ട്.  ട്രംപുമായി സൗഹൃദ സംഭാഷണത്തിലേർപ്പെട്ട തന്നെ  ഒരു പ്രമുഖ വസ്ത്രസ്ഥാപനത്തിലെ മുറിയിൽ വച്ച്  പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ‌് വെളിപ്പെടുത്തല്‍. മൂന്ന‌് മിനിറ്റോളം ലൈം​ഗികാതിക്രമം നേരിടേണ്ടിവന്നു. പിടിവലിക്ക‌ുശേഷം ട്രംപിനെ തള്ളിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നു അവര്‍ പറഞ്ഞു.ട്രംപിന‌് അഭിഭാഷകരിലുള്ള സ്വാധീനംമൂലം പൊലീസിൽ പരാതിപ്പെടാൻ ഭയന്നെന്നുമാണ‌് കരോൾ പറയുന്നത‌്. എന്നാൽ, എല്ലാ കെട്ടുകഥയാണെന്നും ഒന്നിനും തെളിവില്ലെന്നും  ട്രംപ‌് പറഞ്ഞു. പ്രസിഡന്റ‌് തെരഞ്ഞെടുപ്പ് വേളയില്‍ 12 സ‌്ത്രീകളാണ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top