വാഷിങ്ടണ്‍ > എട്ടു രാജ്യങ്ങളിലെ പൌരന്മാര്ക്ക് അമേരിക്കയിലേക്കുള്ള യാത്ര വിലക്കിയുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിന് വീണ്ടും തിരിച്ചടി. ഉത്തരവ് ഹവായ് ഫെഡറല്‍ ജഡ്ജി താല്‍ക്കാലികമായി തടഞ്ഞു. ജില്ലാ ജഡ്ജി ഡെറിക് വാട്സണാണ് ഉത്തരവ് നിലനില്‍ക്കില്ലെന്ന് വിധിച്ച് തടഞ്ഞത്.
ഇറാന്, ലിബിയ, യമന്‍, സിറിയ, സൊമാലിയ, ചാഡ്, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളിലെ പൌരന്മാര്ക്കും വെനിസ്വേലയിലെ ചില ഉദ്യോഗസ്ഥര്‍ക്കുമാണ് ട്രംപ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. നേരത്തെ ആറ് മുസ്ളിം രാജ്യങ്ങളിലെ പൌരന്മാര്ക്കായിരുന്നു അമേരിക്കയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.