Deshabhimani

ന്യൂനതകളുള്ള പ്രസിഡന്റിനെ ആവശ്യമില്ല; കമലാ ഹാരിസിന് നേരെ അധിക്ഷേപം തുടർന്ന് ട്രംപ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 31, 2024, 10:11 PM | 0 min read

വാഷിങ്ടൺ > കമലാ ഹാരിസിന് നേരെ അധിക്ഷേപം തുടർന്ന് ഡൊണാൾഡ് ട്രംപ്. ന്യൂനതകളുള്ള  മറ്റൊരു യുഎസ് പ്രസിഡന്റിനെ ആവശ്യമില്ലെന്നാണ് കമലാ ഹാരിസിനെതിരെ ട്രംപ് നടത്തിയ പരാമർശം. ഇന്ത്യൻ, ആഫ്രിക്കൻ വംശജയായ കമലാ  ഹാരിസ് നവംബർ 5ന് നടക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി ട്രംപിനെതിരെ മത്സരിക്കും.

"അഭിമുഖങ്ങൾ മാത്രം നടത്തിയിരുന്നെങ്കിൽ അവൾക്ക് കൂടുതൽ നല്ലതായിരിക്കുമെന്ന് ഞാൻ കരുതുന്നു. അവ മികച്ചതല്ലെങ്കിൽ പോലും അത് നന്നാകുമായിരുന്നു. കാരണം ഇപ്പോൾ എല്ലാവരും നിരീക്ഷിക്കുന്നു, അവർക്ക് ന്യൂനതകളുണ്ടെന്ന് ഇപ്പോൾ ഞങ്ങളും കാണുന്നു" എന്നാണ് ട്രംപ് നടത്തിയ പരാമർശം. മോംസ് ഫോർ ലിബർട്ടിയുടെ വാർഷിക സമ്മേളനത്തിലാണ് ട്രംപ് വീണ്ടും വ്യക്തിപരമായ ആക്രമണം നടത്തിയത്.

യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെതിരെ വംശീയ അധിക്ഷേപം ഡൊണൾഡ് ട്രംപ് നേരത്തെ നടത്തിയിരുന്നു. എതിർ സ്ഥാനാർഥിയും മുൻ അമേരിക്കൻ പ്രസിഡന്റുമായ ഡൊണൾഡ് ട്രംപ് ഷിക്കാഗോയിൽ കറുത്ത വംശജരായ മാധ്യമപ്രവർത്തകരുടെ കൺവെൻഷനിൽ സംസാരിക്കുമ്പോഴായിരുന്നു അധിക്ഷേപ പരാമർശം.
 



deshabhimani section

Related News

View More
0 comments
Sort by

Home