24 August Saturday

സോക്കർ വിജയം മഡുറോയ‌്ക്കും വെനസ്വേലയ‌്ക്കും: മറഡോണ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 2, 2019

മെക‌്സിക്കോ സിറ്റി
വെനസ്വേലയിൽ അമേരിക്ക നടത്തുന്ന അധിനിവേശ ശ്രമങ്ങൾ അപലപിച്ച‌് ഫുട‌്ബോൾ ഇതിഹാസം ഡീഗോ മറഡോണ.മെക‌്സിക്കോയിൽ നടന്ന ഫുട‌്ബോൾ മാച്ചിൽ മറഡോണ ഡയറക‌്ടറായ ഡൊറാഡോസ‌് ഡി സിനലോവ ടീമിന്റെ വിജയത്തെ തുടർന്ന‌് മാധ്യമങ്ങളോട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വിജയം നിക്കോളസ‌് മഡുറോയ‌്ക്കും വെനസ്വേലൻ ജനതയ‌്ക്കുമാണ‌്. ആരാണീ യാങ്കികൾ?  അവരുടെ കൈയിൽ ലോകത്തെ ഏറ്റവും വലിയ ബോബുകളുള്ളതിനാൽ ഏറെ പുരോഗമിച്ചവരാണെന്ന‌് അവർ സ്വയം കരുതുന്നു. അത‌് തെറ്റായ ധാരണയാണ‌് –- മറഡോണ പറഞ്ഞു.

കഴിഞ്ഞ ആഗസ‌്തിൽ വെനസ്വേലൻ പ്രസിഡന്റ‌ിനെതിരെ വധശ്രമമുണ്ടായപ്പോഴും മറഡോണ ഐക്യദാർഢ്യമറിയിച്ചിരുന്നു. നവമാധ്യമത്തിൽ ആക്രമണത്തെ അപലപിച്ച മറഡോണ മഡുറോ തന്റെ സുഹൃത്താണെന്നും വെനസ്വേല കീഴടങ്ങില്ലെന്നും പറഞ്ഞിരുന്നു.


പ്രധാന വാർത്തകൾ
 Top