06 June Tuesday

വര്‍ണവിവേചന വിരുദ്ധ പോരാളി ആര്‍ച്ച് ബിഷപ് ഡെസ്‌മണ്ട് ടുട്ടു അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Dec 26, 2021

ജോഹന്നാസ്‌ബര്‍ഗ് > വര്‍ണവിവേചന വിരുദ്ധ സമരനായകനും നൊബേല്‍ സമ്മാന ജേതാവുമായ ഡെസ്‌മണ്ട് ടുട്ടു (90) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ കേപ്ടൗണിലെ ഒയാസിസ് ഫ്രെയില്‍ കെയര്‍ സെന്ററിലായിരുന്നു അന്ത്യം.

കറുത്ത വംശക്കാരനായ ആദ്യത്തെ ആഫ്രിക്കന്‍ ആംഗ്ലിക്കന്‍ ആര്‍ച്ച് ബിഷപ്പാണ് ടുട്ടു. 1931 ഒക്ടോബര്‍ 7നാണ് ഡെസ്‌മണ്ട് പിലൊ ടുട്ടുവിന്റെ ജനനം. വര്‍ണ്ണവിവേചനത്തിനെതിരെയുള്ള പോരാട്ടത്തിലൂടെയാണ് അദ്ദേഹം ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. 1984-ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടി. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള രണ്ടാമത്തെ നോബല്‍ സമ്മാനജേതാവാണ് അദ്ദേഹം. നൊബേല്‍ സമ്മാനത്തെ കൂടാതെ മാനുഷികസേവന പ്രവര്‍ത്തനത്തിനുള്ള ആല്‍ബര്‍ട്ട് ഷ്വിറ്റ്‌സര്‍ സമ്മാനം,ഗാന്ധി സമാധാന സമ്മാനം (2005), പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം (2009) എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top