07 June Sunday

ഡല്‍ഹി വര്‍​ഗീയകലാപം: തീവ്രഹിന്ദുത്വവാദികളെ നിലയ്ക്ക് നിര്‍ത്തണം: ഖമേനേയി

വെബ് ഡെസ്‌ക്‌Updated: Friday Mar 6, 2020

മനാമ> ഡൽഹി കലാപത്തിൽ ലോകമെമ്പാടുമുള്ള മുസ്ലിങ്ങൾ വേദന അനുഭവിക്കുകയാണെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനേയി. തീവ്രഹിന്ദുത്വവാദികളെയും അവരുടെ പാര്‍ടിയെയും നിലയ്ക്ക് നിര്‍ത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറാകണം.

ഇസ്ലാമിക ലോകത്തുനിന്ന് ഒറ്റപ്പെടാതിരിക്കാൻ മുസ്ലിംകൂട്ടക്കൊല അവസാനിപ്പിക്കണം-–- ഖമേനേയി ട്വിറ്ററില്‍ കുറിച്ചു. കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തിനുസമീപം കുട്ടി കരയുന്ന ചിത്രത്തോടൊപ്പം ഇംഗ്ലീഷ്, ഉർദു, പേർഷ്യൻ, അറബി ഭാഷകളിലാണ് ഇറാൻ നേതാവിന്റെ ട്വീറ്റ്.

ഇന്ത്യയിൽ മുസ്ലിങ്ങൾ അനുഭവിക്കുന്ന അക്രമങ്ങൾ ഇന്ത്യന്‍ നാഗരികതയുടെ ചൈതന്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഇറാനിയൻ പാർലമെന്റ് (മജ്‌ലിസ്) സ്പീക്കർ അലി ലാരിജാനി പ്രതികരിച്ചു. ഇന്ത്യന്‍ മുസ്ലിങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് ഉൽക്കണ്ഠ പ്രകടിപ്പിച്ച ലാരിജാനി, വിവിധ വംശജരുടെയും ഭാഷകളുടെയും മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും നാടാണ് ഇന്ത്യയെന്നും ഓര്‍മിപ്പിച്ചു.

നേരത്തെ ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണത്തിൽ ഇന്ത്യ പ്രതിഷേധമറിയിച്ചതിനു പിന്നാലെയാണ് പരമോന്നത നേതാവും സ്പീക്കറും പ്രതികരണവുമായി രംഗത്തെത്തിയത്.


പ്രധാന വാർത്തകൾ
 Top