പാക്കിസ്ഥാനിൽ വിവിധ വിഭാഗങ്ങൾ തമ്മിൽ സംഘർഷം: മരണം 130 കവിഞ്ഞു
പെഷവാർ > പാക്കിസ്ഥാനിൽ വിവിധ വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ മരണസംഖ്യ 130 കവിഞ്ഞു.
ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് സംഘർഷമുണ്ടായത്. അഫ്ഗാനിസ്ഥാൻ അതിർത്തിയിലുള്ള ഖുറം ജില്ലയിലെ അലിസായി, ബാഗാൻ ഗോത്രവിഭാഗങ്ങൾ തമ്മിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കിടെ നടന്ന ആക്രമണങ്ങളിൽ 133 പേർ കൊല്ലപ്പെട്ടു. ജില്ലാ ഭരണകൂടവും മറ്റ് ബന്ധപ്പെട്ട അധികാരികളും രണ്ട് സമുദായങ്ങൾ തമ്മിലുള്ള വഴക്ക് അവസാനിപ്പിക്കാൻ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് ജില്ലാ ഭരണകൂട ഉദ്യോഗസ്ഥൻ വാജിദ് ഹുസൈൻ പറഞ്ഞു.
ഖുറമിലെ ഷിയ സുന്നി വിഭാഗക്കാർക്കിടയിൽ ഭൂമിയുടെയും മറ്റ് പ്രാദേശിക തർക്കങ്ങളുടെയും പേരിൽ പതിറ്റാണ്ടുകളായി സംഘർഷം നിലനിൽക്കുന്നുണ്ട്.
0 comments