01 April Wednesday

സിഐഎയ്‌ക്ക്‌ ആണവരഹസ്യങ്ങൾ ചോർത്തി നൽകിയ ഇറാനിലെ അമേരിക്കന്‍ ചാരന് വധശിക്ഷ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 4, 2020

തെഹ്‌റാൻ >  സിഐഎയ്‌ക്ക്‌ ആണവരഹസ്യങ്ങൾ ചോർത്തി നൽകിയ ചാരന് വിധിച്ച വധശിക്ഷ ഇറാനിലെ പരമോന്നതകോടതി ശരിവച്ചു. ആണവപദ്ധതിയുടെ വിശദാംശങ്ങൾ അമേരിക്കൻ ചാരസംഘടനയായ സിഐഎയ്‌ക്ക്‌ ചോർത്തി നൽകിയ അമീർ റഹീംപുറിനാണ് വധശിക്ഷ വിധിച്ചത്‌. സിഎഎയില്‍ നിന്നും ഇയാള്‍ പണം സ്വീകരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.രഹസ്യങ്ങൾ ചോർത്തി നൽകിയ മറ്റു രണ്ടുപേർക്ക്‌ 15 വർഷം തടവ്‌ ശിക്ഷ ലഭിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top