09 February Thursday

പൊറുതി മുട്ടിച്ച് വിലക്കയറ്റം: ചെക്ക്‌റിപ്പബ്ലിക്കില്‍ ജനം തെരുവില്‍

വെബ് ഡെസ്‌ക്‌Updated: Sunday Oct 30, 2022

പ്രാ​ഗ്> വിലക്കയറ്റത്തിൽ പ്രതിഷേധിച്ച്‌ ചെക്ക്‌റിപ്പബ്ലിക്കില്‍ പാശ്ചാത്യഅനുകൂല സര്‍ക്കാരിനെതിരെ പതിനായിരങ്ങള്‍ അണിനിരന്ന റാലി. പ്രധാനമന്ത്രി പിയാറ്റർ ഫിയാലയും സഖ്യസർക്കാരും രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ പ്രാ​ഗിലെ വെൻസെസ്ലാസ്‌ ചത്വരത്തിലായിരുന്നു റാലി. റഷ്യ– -ഉക്രയ്‌ൻ വിഷയത്തിൽ ഉക്രയ്‌നെ ആയുധമണിയിക്കുന്ന  മധ്യ വലതുപക്ഷ സർക്കാരിന്റെ നയത്തിനെതിരെയും പ്രതിഷേധമുയർന്നു. 

റഷ്യയല്ല യുദ്ധക്കൊതിയൻമാരുടെ സർക്കാരാണ്‌ ജനങ്ങളുടെ ശത്രുവെന്ന്‌ പ്രക്ഷോഭകര്‍ മുദ്രാവാക്യം മുഴക്കി. രാജ്യത്ത് സെപ്തംബറില്‍ 18 ശതമാനം പണപ്പെരുപ്പമാണ് അനുഭവപ്പെട്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top