25 May Monday

അടച്ചിടല്‍ തീവ്രമാക്കി സൗദി ; കുവൈത്തിൽ പൊതുഅവധി ഏപ്രിൽ 23 വരെ നീട്ടി

അനസ് യാസിന്‍Updated: Wednesday Apr 8, 2020


മനാമ
മക്കയ്ക്കും മദീനയ്‌ക്കും പിന്നാലെ  റിയാദും ജിദ്ദയുമടക്കം കൂടുതൽ നഗരങ്ങളിലും ഗവർണറേറ്റുകളിലും സൗദി മുഴുവന്‍സമയ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തി. റിയാദ്, ദമാം, തബൂക്ക്, ദഹ്‌റാൻ, ഹുഫൂഫ് എന്നീ നഗരങ്ങളിലും ജിദ്ദ, തായിഫ്, ഖതീഫ്, അൽഖോബാർ എന്നീ ഗവർണറേറ്റുകളിലും കർഫ്യൂ നിലവിൽ വന്നു.

ശമ്പളം കുറയ്‌ക്കാനും ജീവനക്കാർക്ക് അവധി നൽകാനും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് സൗദി അനുമതി നൽകി. ആറ്‌ ഗൾഫ് രാജ്യങ്ങളിലായി ഇതുവരെ 63 പേർ മരിക്കുകയും 8,573 പേർക്ക് രോഗം സ്ഥിരീകരിക്കുകയുംചെയ്തു. മൂന്നുപേര്‍കൂടി മരിച്ചതോടെ സൗദിയില്‍ ആകെ മരണം 41 ആയി. ആകെ രോ​ഗികള്‍ 2,795 ആയി. 615 പേർക്ക് രോഗം ഭേദമായി. ഏപ്രിൽ 18 വരെ എല്ലാ വാണിജ്യസ്ഥാപനങ്ങളും അടച്ചിടുമെന്ന് ദുബായ് സാമ്പത്തികവികസന വകുപ്പ് (ഡിഇഡി) അറിയിച്ചു.

കുവൈത്തിൽ വിദേശികൾ തിങ്ങി താമസിക്കുന്ന മഹ്ബൂല, ജലീബ് അൽ ശുയൂഖ്ക്ക് പ്രദേശങ്ങൾ രണ്ടാഴ്ചത്തേക്ക് അടച്ചിട്ടു. ഏപ്രിൽ പന്ത്രണ്ടുവരെ നൽകിയ പൊതുഅവധി ഏപ്രിൽ 23 വരെ നീട്ടി. ബഹ്‌റൈൻ അനധികൃത താമസക്കാർക്കായി ഒമ്പതുമാസത്തെ പൊതുമാപ്പ് ആരംഭിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top