02 December Friday

കുടുംബ നിയമ പരിഷ്‌കരണം: ഹിതപരിശോധന നടത്തി ക്യൂബ

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

ഹവാന> കുടുംബനിയമങ്ങൾ ഉടച്ചുവാർക്കാൻ ലക്ഷ്യമിട്ട്‌ ക്യൂബയിൽ ഹിതപരിശോധന നടന്നു. അഞ്ച്‌ ദിവസത്തിനുശേഷം അന്തിമഫലം പ്രസിദ്ധീകരിക്കും. എങ്കിലും ദേശീയ തെരഞ്ഞെടുപ്പ് കമീഷൻ തിങ്കളാഴ്ച  പ്രാഥമിക ഫലങ്ങൾ നൽകിയേക്കും. പുതിയ കുടുംബ നിയമം (ഫാമിലി കോഡ്‌) അംഗീകാരിക്കാൻ 50 ശതമാനത്തിലധികം വോട്ടുകൾ ലഭിക്കണം. ക്യൂബ വളർച്ചയുടെ പാതയിലാണെന്നും പുതിയ നിയമത്തിന്‌ അംഗീകാരം ലഭിക്കുമെന്നാണ്‌ പ്രതീക്ഷയെന്നും ക്യൂബൻ പ്രസിഡന്റ്‌ മിഗേൽ ദിയാസ്‌ കനേൽ പറഞ്ഞു.

വിദേശത്തു താമസിക്കുന്ന പൗരന്മാരുടെ വോട്ടെടുപ്പ്‌ നേരത്തെ പൂർത്തിയായിരുന്നു. സ്‌ത്രീകൾക്കും കുഞ്ഞുങ്ങൾക്കും ലൈംഗിക ന്യൂനപക്ഷങ്ങൾക്കും കൂടുതൽ അവകാശങ്ങളും പരിഗണനയും നൽകുന്നതാണ്‌ പുതിയ നിയമം. സ്വവർഗ വിവാഹത്തിന്‌ അനുമതി, ശൈശവ വിവാഹ നിരോധനം,  വിവാഹമോചനത്തിന്റെ സാഹചര്യത്തിൽ കുട്ടികളുടെ സംരക്ഷണം തുടങ്ങിയവ ഉറപ്പാക്കുന്നതാണ്‌ നിയമം.  ഫെബ്രുവരി മുതൽ ഏപ്രിൽ വരെ നടന്ന വിപുലമായ ക്യാമ്പയിനിൽ പുതിയ നിയമത്തെക്കുറിച്ച്‌ ബോധവൽക്കരണം നടത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top