20 September Monday

ക്യൂബന്‍ എംബസിക്കുനേരെ ബോംബാക്രമണം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021


ഹവാന
പാരീസിലെ ക്യൂബന്‍ എംബസിക്കുനേരെ ബോംബാക്രമണം. ക്യൂബന്‍ വിദേശമന്ത്രി ബ്രൂണോ റോഡ്രി​ഗസ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. നാശനഷ്ടങ്ങളുടേതുള്‍പ്പെടെ വിശദാംശങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

ക്യൂബാവിരുദ്ധ വികാരം പ്രോത്സാഹിപ്പിക്കുന്ന  അമേരിക്കയുടെ നിരന്തരമായ നീക്കങ്ങളുടെ ഫലമാണ് ആക്രമണമെന്ന്  ബ്രൂണോ റോഡ്രി​ഗസ് ചൂണ്ടിക്കാട്ടി. രണ്ടാഴ്ചയിലധികമായി ക്യൂബയ്‌ക്ക് അനുകൂലമായും പ്രതികൂലമായും വിവിധയിടങ്ങളിലെ എംബസികളിലേക്ക് നിരവധി പ്രകടനങ്ങള്‍ നടക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top