18 June Friday

യുഎസ്‌ കൂലിപ്പടയെ തുരത്തിയതിന്റെ 
വീരസ്‌മരണ പുതുക്കി ക്യൂബ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 21, 2021

ഹവാന
വിപ്ലവാനന്തരം അധികാരമേറ്റ ഫിദല്‍ കാസ്ട്രോ സര്‍ക്കാരിനെതിരെ അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ കാര്‍മികത്വത്തില്‍ 1961ല്‍ അരങ്ങേറിയ സായുധ അട്ടിമറിശ്രമത്തെ ചെറുത്തുതോല്‍പ്പിച്ചതിന്റെ അറുപതാം വാര്‍ഷികം ആഘോഷിച്ച് ക്യൂബ. അമേരിക്കയില്‍ പരിശീലനം നേടി കടല്‍മാര്‍​ഗമെത്തിയ 1,500 ഓളംവരുന്ന കൂലിപ്പട്ടാളത്തെ 72 മണിക്കൂര്‍ നീണ്ട ധീരപോരാട്ടത്തിലൂടെയാണ് ക്യൂബന്‍ സേന കെട്ടുകെട്ടിച്ചത്.

പ്രധാന പോരാട്ട വേദിയായ തെക്കന്‍ക്യൂബതീരത്തെ പ്ലയാ ഹിരോണ്‍(ബേ ഓഫ്‌ പിഗ്‌സ്‌) ആണ് പ്രൗഢ​ഗംഭീരമായ അനുസ്മരണ ചടങ്ങുകള്‍ക്ക് സാക്ഷിയായത്. പൊരുതിവീണ 156 രക്തസാക്ഷികളുടെ സ്‌മൃതികുടീരത്തില്‍ ക്യൂബന്‍ജനത രക്തപുഷ്പങ്ങള്‍ അര്‍പ്പിച്ചു. 

അന്നത്തെ പോരാട്ടത്തിന്റെ നായകരിൽ ഒരാളായ റൗൾ കാസ്ട്രോയ്ക്കും പ്രസിഡന്റ് മി​​ഗേല്‍ ഡിയാസ് കനേലിനും  വേണ്ടി പുഷ്പചക്രങ്ങള്‍ സമര്‍പ്പിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top