27 September Monday

കോവിറാൻ സ്വീകരിച്ച് ഖമനേയി

വെബ് ഡെസ്‌ക്‌Updated: Saturday Jun 26, 2021


ടെഹ്‌റാൻ
ഇറാൻ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് വാക്സിൻ സ്വീകരിച്ച്  പരമോന്നത നേതാവ്  ആയത്തുള്ള അലി ഖമനേയി.  ഇറാനിയൻ മരുന്ന് കമ്പനി ഷിഫാഫാർമിഡ് നി‌ർമിച്ച കോവിറാൻ ബറേകാത്‌ ആണ് കുത്തിവച്ചത്. വാക്സിൻ പരീക്ഷണം കഴിഞ്ഞ ഡിസംബറിൽ രാജ്യത്ത്  ആരംഭിച്ചിരുന്നു.  വിദേശ വാക്സിനുകൾ സ്വീകരിക്കാൻ താൽപ്പര്യമില്ലെന്നും  ഇത് അഭിമാനിക്കാവുന്ന നേട്ടമാണെന്നും  ഖമനേയി പറഞ്ഞു.

ക്യൂബയുമായി ചേർന്ന്‌ ഉൽപാദിപ്പിക്കുന്ന മറ്റൊരു വാക്സിൻകൂടി ഉടൻ വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചു. അമേരിക്കയിൽനിന്നും ബ്രിട്ടനിൽനിന്നും വാക്സിൻ ഇറക്കുമതി ചെയ്യുന്നത്‌ കഴിഞ്ഞ ഡിസംബറിൽ ഇറാൻ നിരോധിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top