28 May Thursday

സൗദിയില്‍ 92 പേര്‍ക്കു കൂടി കോവിഡ് 19; ആകെ രോഗികൾ 1104

എം എം നഈംUpdated: Friday Mar 27, 2020
ദമ്മാം> സൗദിയില്‍ പുതുതായി 92 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അബ്ദുല്‍ ആലി അറിയിച്ചു.ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 1104 ആയി ഉയര്‍ന്നു.
 
ഇവരില്‍ പത്ത് പേര്‍ പുറം രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്.മറ്റുള്ളവരുമായി സമ്പര്‍ക്ക പുലര്‍ത്തിയ 82 പേരും രോഗ ബാധിതരില്‍ ഉള്‍പ്പെടും. 35 പേര്‍ സുഖം പ്രാപിച്ചതായി മന്ത്രാലയം വ്യക്തമാക്കി. അസുഖബാധിതരില്‍ 6 പേരുടെ നില ഗുരുതരമാണ്. കോവിഡ് 19 മുലം ഇന്നു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതിനകം മൂന്നു പേരാണ് കൊറോണ മൂലം സൗദിയില്‍ മരണമടഞ്ഞത്. 
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top