സാൻഫ്രാൻസിസ്കോ > കോവിഡ് വാക്സിനെപ്പറ്റി മിഥ്യാധാരണകൾ പരത്തുന്നവരുടെ അക്കൗണ്ടുകൾ എന്നെന്നേക്കുമായി നീക്കം ചെയ്യുമെന്ന് ട്വിറ്റർ. വ്യാജപ്രചാരണം കണ്ടെത്താൻ പരിശോധന ആരംഭിച്ചു.
ഒരു തവണമാത്രം ഇത്തരം മെസേജുകൾ ട്വീറ്റ് ചെയ്യുന്നവർക്കെതിരെ നടപടിയുണ്ടാകില്ല. രണ്ടുതവണയെങ്കിൽ 12 മണിക്കൂർ അക്കൗണ്ട് മരവിപ്പിക്കും. അഞ്ചുതവണ തെറ്റായ വിവരം പ്രചരിപ്പിച്ചവരുടെ അക്കൗണ്ടാണ് നീക്കം ചെയ്യുക.
മനുഷ്യവിഭവശേഷിയും സാങ്കേതികവിദ്യയും ഒരുപോലെ ഉപയോഗിച്ചാണ് പരിശോധന. മിഥ്യാധാരണ പരത്തിയ ചില അക്കൗണ്ടുകൾ ഡിസംബറിൽ ട്വിറ്റർ നിരോധിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..