16 July Thursday

കോവിഡ് നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടി : സൗദി

എം എം നഈംUpdated: Wednesday May 6, 2020


റിയാദ്‌> കോവിഡ് 19 സൗദി ആരോഗ്യ, ആഭ്യന്തര മന്ത്രാലയ പുറപ്പെടുവിച്ച പ്രതിരോധ ഉത്തരവുകള്‍ നിയമങ്ങളും ലംഘിക്കുന്നവര്‍ക്ക് ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. വ്യക്തികളോ സ്ഥാപനങ്ങളോ സ്ഥാപനങ്ങളിലെ ജീവനക്കാരോ ബന്ധപ്പെട്ടവകുപ്പുകള്‍ പുറപ്പെടുവിച്ച നിയമങ്ങള്‍ പാലിക്കുന്നല്ലങ്കില്‍ ആയിരം റിയാല്‍ മുതല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ ഈടാക്കും അല്ലങ്കില്‍ ഒരു മാസത്തില്‍ കുറയാത്തതും ഒരു വര്‍ഷത്തില്‍ കൂടാത്തതുമായി ജയില്‍ ശിക്ഷയും നല്‍കും. കര്‍ഫ്യൂ സമയത്ത് ഇളവ് അനുവദിച്ച വിഭാഗങ്ങള്‍ക്കും മറ്റു നല്‍കുന്ന പാസ്സ് മറ്റു കാര്യത്തിനു ദുരുപയോഗം ചെയ്താല്‍ പതിനായിരം റിയാല്‍ മുതല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ ഒടുക്കേണ്ടി വരും .

ഐസുലേഷന്‍, കോറന്‍െല്‍ നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ പിഴയോ രണ്ട് വര്‍ഷത്തെ ജയിലോ രണ്ടും ഒന്നിച്ചോ അനുഭവിക്കേണ്ട വരും. കോവിഡ് 19 വൈറസ് മനപൂര്‍വ്വം മറ്റുള്ളവരിലേക്കു പടര്‍ത്തിയാല്‍ 5 ലക്ഷം റിയാല്‍ പിഴ 5 വര്‍ഷം ജയിലോ ഒന്നിച്ചോ ലഭിക്കും. അനാവശ്യമായി പാസ് നേടുന്നവര്‍ക്ക് പതിനായിരം മുതല്‍ ഒരുലക്ഷം റിയാല് വരെ പിഴ ഈടാക്കും.

കോവിഡ് 19 നെ കുറിച്ച് സാമുഹ്യ മാധ്യമങ്ങള്‍ വഴിയും മറ്റും വ്യജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്ക് പതിനായിരം റിയാല്‍ മുതല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ ഈടാക്കും.

മേല്‍പറയപ്പെട്ട നിയമ ലംഘനങ്ങള്‍ നടത്തിയത് വിദേശിയാണെങ്കില്‍ ശിക്ഷാ നടപടികള്‍ ക്ക് ശേഷം നാടു കടത്തും പിന്നീട് രാജ്യത്തേക്കു പ്രവേശന നിരോധന മേര്‍പ്പെടുത്തും. ഈ നിമയ ലംഘനങ്ങള്‍ക്കുള്ള ശിക്ഷയുടെ മറ്റു വല്ല കുറ്റങ്ങള്‍ക്കും ശിക്ഷക്കപ്പെട്ടതിന ഇളവുണ്ടാവില്ല തുടങ്ങിയ പ്രധാന ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള പ്രതേക സമിതിയായിരിക്കും ശിക്ഷാ നടപടികള്‍ സ്വീകരിക്കുക. ചില കേസുകള്‍ പബഌക് പ്രോസിക്യൂഷനു കൈമാറുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. ശിക്ഷാ നടപടികള്‍ക്കെതിരെ പത്ത് ദിവസത്തിനുകം ഉന്നതാധികാര സമിതിക്കു മുമ്പാകെ അപ്പീല്‍ പോകാമെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കോവിഡ് 19 രോഗികളുടെ എണ്ണം കൂടി വരുന്നത് കണക്കിലെടുത്താണ് ആഭ്യന്തര മന്ത്രാലയം ശക്തമായ നടപടികള്‍ കൈകൊള്ളുന്ന നിയമത്തെ കുറിച്ച് മുന്നറയിപ്പ് നല്‍കു്ന്നത്


സുഗന്ദ ദ്രവ്യങ്ങള്‍ ഉത്പാദിപ്പിക്കുന്ന രാജ്യത്തെ കമ്പനികള്‍ക്ക് കൈ വൃത്തിയാക്കുന്ന സാനിറ്റൈസര്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയതായി സൗദി വ്യവസായ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് വ്യാപനം കണക്കിലെടുത്താണ് ഈ നീക്കം. ഇത്തരം കമ്പനികള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പടെയുള്ള 2800 കമ്പനികള്‍ക്ക് കര്‍ഫ്യൂ വേളയില്‍ ഇളവ് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

സൗദിയില്‍ പുതുതായി 1595 പേര്‍ക്കു കൂടി കോവിഡ് 19 ബാധിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 30251 ആയി ഉയര്‍ന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 24 ശതമാനം സ്വദേശികളാണ് വിദേശികള്‍ 76 ശതമാനവും.

രോഗം ബാധിച്ച് 9 പേര്‍ കൂടി മരണപ്പെട്ടു ഇതോടെ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 200 ആയി ഉയര്‍ന്നു.  955 പേര്‍ ഇന്നു സുഖം പ്രാപിച്ചതായി മന്ത്രാലയം വെളിപ്പെടുത്തി. ഇതോടെ രോഗ വിമുക്തി നേടയവരുടെ എണ്ണം 5431 ആയി ഉയര്‍ന്നു.

സൗദിയില്‍ കോവിഡ് 19 റിപ്പോര്‍ട്ട് പ്രധാന സ്ഥലങ്ങള്‍

ജിദ്ദ 385, മക്ക 337, റിയാദ് 230, ദമ്മാം 141, ജുബൈല്‍ 120, ഹുഫൂഫ് 101, കോബാര്‍ 89, തായിഫ് 65, മദീന 25, അല്‍നഅ്‌രിയ്യ 14, ബീഷ്14, ഖര്‍യാ 12, അല്‍ദര്‍ഇയ്യ 11, ബുറൈദ 9, അബ്ഹാ 8, തബൂക് 8, റാബിഅ് 5,അല്‍സുല്‍ഫി5, ബീഷ4, അല്‍ഖര്‍ജ് 4,യാമ്പു 1. മറ്റു പ്രദേശങ്ങളില്‍ ഓരോ വീതമാണ്. റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.


പ്രധാന വാർത്തകൾ
 Top