02 June Friday

യുഎസില്‍ ഒറ്റ ദിനം രോഗികൾ 10 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 5, 2022

ന്യുയോര്‍ക്ക്
അമേരിക്കയിൽ ഒറ്റദിവസം  10,80,211 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചെന്ന്  ജോൺ ഹോപ്‌കിൻസ്‌ സർവകലാശാല. ലോക റെക്കോഡാണിത്‌. രോഗവ്യാപനം കുത്തനെ ഉയരുകയാണെന്നും ആഴ്ചകൾക്കുള്ളിൽ രാജ്യത്ത്‌ കോവിഡ്‌ മൂർധന്യത്തിലെത്തുമെന്നും പ്രസിഡന്റ്‌ ജോ ബൈഡന്റെ ആരോഗ്യ ഉപദേഷ്ടാവ്‌ ഡോ. ആന്തണി ഫൗചി പറഞ്ഞു. രോഗവ്യാപനം തീവ്രമായതോടെ ചൈന, ഫിലിപ്പീൻസ്‌ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിയന്ത്രണങ്ങൾ ശക്തമാക്കി. ക്രിസ്‌മസ്‌ അവധിക്കുശേഷം റൊമാനിയയിലെ പ്രതിദിന രോഗനിരക്ക്‌ ഇരട്ടിയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top