28 November Saturday

ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ്‌ സ്‌ഥിരീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 2, 2020

 ന്യൂയോർക്ക്‌>  അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ്‌ സ്‌ഥിരീകരിച്ചു. ട്വീറ്റിലൂടെ ട്രംപ്‌ തന്നെയാണ്‌ ഇക്കാര്യം അറിയിച്ചത്‌.

ട്രംപിന്റെ ഉപദേഷ്‌ടാവായ ഹോപ്‌ ഹിക്‌സിന്‌ കോവിഡ്‌ സ്‌ഥിരീകരിച്ചിരുന്നു. ഹിക്‌സുമായി അടുത്തിട പഴകിയതിനാൽ ട്രംപും മെലാനിയയും ക്വാറൻറീനിലായിരുന്നു.

‘തന്റെയും ഭാര്യയുടെയും കൊറോണ പരിശോധനാ ഫലം പോസിറ്റീവ് ആയിരിക്കുന്നു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഞങ്ങൾ നിരീക്ഷണത്തിലാണ്. രോഗം ഭേദമായി ഉടൻ തിരിച്ചുവരും. ഞങ്ങൾ ഇരുവരും ഒന്നിച്ച് ഇത് മറികടക്കും’- ട്രംപ് ട്വിറ്ററിൽ കുറിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top