25 May Monday

ഒമാനില്‍ മൂന്നു മരണം കൂടി; ഇന്ത്യന്‍ സ്‌കൂള്‍ വാര്‍ഷിക അവധി പുനക്രമീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020

മസ്‌കത്ത്> കൊറോണവൈറസ് ബാധിച്ച് ഒമാനില്‍ പ്രവാസിയടക്കം മൂന്നു പേര്‍ കൂടി മരിച്ചു. സലാലയില്‍ 63 കാരനായ പാക്കിസ്ഥാന്‍ സ്വദേശിയും, 70ഉം 66ഉം വയസുള്ള സ്വദേശികളുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡിനെതുടര്‍ന്നുള്ള മരണം 30 ആയി.ഇത്‌വരെ രണ്ട് മലയാളികള്‍ അടക്കം 20 പേര്‍ പ്രവാസികളും പത്ത് പേര്‍ സ്വദേശികളുമാണ് ഒമാനില്‍ മരിച്ചത്.

ഒമാനില്‍ ബുധനാഴ്ച 372 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കേസുകള്‍ 6,043 ആയി ഉയര്‍ന്നു. ഇതില്‍ 1,661 പേര്‍ രോഗമുക്തരായി.

ഇന്ത്യന്‍ സ്‌കൂള്‍ വാര്‍ഷിക അവധി പുനക്രമീകരിച്ചു

ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഈ വര്‍ഷം ഡിസംബറില്‍ ഒരു മാസത്തെ അവധിയായിരിക്കും ലഭിക്കുകയെന്ന് ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് പത്രകുറിപ്പില്‍ അറിയിച്ചു.  കോവിഡിന്റെയും ലോക്‌ഡൗണിന്റെയും പാശ്ചാത്തിലാണ് നടപടി.

ഒമാനിലെ 21 ഇന്ത്യന്‍ സ്‌കൂളുകളിലും വിവിധ ക്ലാസുകളിലായി ഓണ്‍ലൈന്‍ പഠനം നടക്കുന്നതായും ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു.ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍, ജൂലൈ മാസങ്ങളിലും തുടരും. ചെറിയ പെരുന്നാള്‍ അവധി ദിവസങ്ങളില്‍ ഉണ്ടായിരിക്കില്ല. ജൂണ്‍ 29 മുതല്‍ ജൂലൈ രണ്ട് വരെയും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അവധിയായിരിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top