15 July Wednesday

ഗള്‍ഫില്‍ മരണം 1,165; സൗദിയില്‍ 24 മരണം കൂടി

അനസ് യാസിന്‍Updated: Wednesday Jun 3, 2020

 
മനാമ> കൊറോണവൈറസ് ബാധിച്ച് ഗള്‍ഫില്‍ മരണം ഉയരുന്നു. ആറു ഗള്‍ഫ് രാജ്യങ്ങളിലായി ഇതുവരെ 1,165 പേര്‍ മരിച്ചു. 238,735 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച സൗദിയില്‍ 24 പേര്‍ മരിച്ചു. ഒമാനില്‍ ഒന്‍പത് പേരും കുവൈത്തില്‍ ആറു പേരും ഖത്തറില്‍ മൂന്നു പേരും മരിച്ചു.

സൗദിയില്‍ കുറച്ച് ദിവസമായി 20ന് മുകളിലാണ് മരണം. ആകെ കേസുകള്‍ 89,011 ഉം മരണം 549 ഉം ആണ്. 65,790 പേര്‍ക്ക് രോഗം ഭേദമായി.ഖത്തറില്‍ രോഗികള്‍ അറുപതിനായിരം കടന്നു. ചൊവ്വാഴ്ച 1,826 പേര്‍ക്കാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്. ആകെ മരണം 43. ഒമാനില്‍ ആദ്യമായാണ് ഒറ്റദിവസം ഒന്‍പത് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.

12,799 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കുവൈത്തില്‍ ആകെ മരണം 226 ആയി. ആകെ രോഗികള്‍ 28,649, കുവൈത്ത് 877, ഒമാന്‍ 576, ബഹ്‌റൈന്‍ 364 എന്നിങ്ങനെയാണ് ചൊവ്വാഴ്ച സ്ഥിരീകരിച്ച പുതിയ കേസുകള്‍.

തിങ്കളാഴ്ച സൗദിയില്‍ ഏഴ് മലയാളികള്‍ മരിച്ചിരുന്നു. ആദ്യമായാണ് സൗദിയില്‍ ഒറ്റ ദിവസം ഇത്രയും മലയാളികള്‍ മരിക്കുന്നത്. തിങ്കളാഴ്ച വരെ ഗള്‍ഫില്‍ മരിച്ചത് 169 മലയാളികളാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top