13 July Monday

ഗള്‍ഫില്‍ 21 മരണം കൂടി; പെരുന്നാൾ നമസ്‌ക്കാരം വീടുകളിൽ

അനസ് യാസിന്‍Updated: Tuesday May 19, 2020

മനാമ> ഗള്‍ഫില്‍ കൊറോണവൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 143,758 ആയി ഉയര്‍ന്നു. ആറു ഗള്‍ഫ് രാജ്യങ്ങളിലായി മരണം 714 ആയി. 51,990 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി.

രോഗമുക്തിയില്‍ സൗദി തിങ്കളാഴ്ച പുതിയ റെക്കോര്‍ഡിട്ടു. ആകെയുള്ള 57,345 രോഗികളില്‍ പകുതിയിലേറെ പേര്‍ക്കും രോഗം ഭേദമായി. രാജ്യത്തെ ആകെ രോഗമുക്തി 28,748 ആണ്. 28,277 പേരാണ് ചികിത്സയിലുള്ളത്. 3,026 പേരാണ് തിങ്കളാഴ്ച മാത്രം രോഗം ഭേദമായി ആശുപത്രി വിട്ടത്.

തിങ്കളാഴ്ച ഗള്‍ഫില്‍ കോവിഡ് ബാധിച്ചുള്ള മരണം 21 ആയി. സൗദിയില്‍ എട്ടു പേരും കുവൈത്തില്‍ ആറു പേരും യുഎഇയില്‍ നാലു പേരും ഒമാനില്‍ മൂന്നു പേരുമാണ് മരിച്ചത്. ആറു ഗള്‍ഫ് രാജ്യങ്ങളിലായി 6,022 പേര്‍ക്കുകൂടി പുതുതായി കൊറോണവൈറസ് സ്ഥിരീകരിച്ചു. 

സൗദിയില്‍ 2563  പേര്‍ക്കും ഖത്തറില്‍ 1365 പേര്‍ക്കും തിങ്കളാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കുവൈത്തില്‍ 841 പേര്‍ക്കും യുഎഇയില്‍ 832 പേര്‍ക്കും ബഹ്‌റൈനില്‍ 228 പേര്‍ക്കും ഒമാനില്‍ 193 പേര്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.സൗദി-57,345, ഖത്തര്‍-33,969, യുഎഇ-24,190, കുവൈത്ത്-15,691, ബഹ്‌റൈന്‍-7,184, ഒമാന്‍-5,379 എന്നിങ്ങനെയാണ് ഇതുവരെ സ്ഥിരീകരിച്ച കേസുകള്‍.

പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ നിര്‍വഹിക്കണം
നിലവിലുള്ള അസാധാരണ സാഹചര്യത്തില്‍ പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ നിര്‍വ്വഹിക്കുന്നത് അനുവദനീയമാണെന്ന് സൗദി ഗ്രാന്റ് മുഫ്തിയും ഉന്നത പണ്ഡിത സഭാ തലവനുമായ ഷെയ്ഖ് അബ്ദുല്‍ അസീസ് അല്‍ അശൈഖ് പറഞ്ഞു. വിശ്വസനീയമായ ചാരിറ്റബിള്‍ സൊസൈറ്റികളിലൂടെ പെരുന്നാള്‍ ദിവസത്തിന് മുമ്പായി ഫിത്ര്‍ സകാത്ത് വിതരണം ചെയ്യണമെന്നും ഗ്രാന്റ് മുഫ്തി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top