15 July Wednesday

ഗള്‍ഫില്‍ ഇന്ന് 21 മരണം; രോഗികൾ 1,37,680 ആയി

അനസ് യാസിന്‍Updated: Monday May 18, 2020


മനാമ>  ഗള്‍ഫില്‍ സ്ഥിരീകരിച്ച കൊറോണവൈറസ് കേസുകള്‍ 1,37,680 ആയി. ഇതില്‍ 693 പേര്‍ മരിച്ചു. 46,924 പേര്‍ രോഗമുക്തി നേടി.ആറ് ഗള്‍ഫ് രാജ്യങ്ങളിലായി ഞായറാഴ്ച 6,487 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നു മലയാളികളക്കം 21 പേര്‍ മരിച്ചു. കാഞ്ഞങ്ങാട് മടിക്കൈ സ്വദേശി അമ്പലത്തുകര ചുണ്ടയില്‍ കുഞ്ഞാമദ്(56), അബുദബിയിലും കോഴിക്കോട് എലത്തൂര്‍ വെങ്ങളം തെക്കേ ചെരങ്ങോട്ട് അബ്ദുല്‍ അഷ്‌റഫ് (55), പാലക്കാട് കൊല്ലങ്കോട് 'ശ്രീജ'യില്‍ വിജയ ഗോപാല്‍ (65) എന്നിവര്‍ കുവൈത്തിലുമാണ് മരിച്ചത്.

സൗദിയില്‍ ഇതുവരെ 54,752 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 312 പേര്‍ മരിച്ചു. 25,722 പേര്‍ക്ക് രോഗമുക്തി. ഞായറാഴ്ച 2,736 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. വിദേശികള്‍ ഉള്‍പ്പെടെ പത്തു പേര്‍ മരിച്ചു.
യുഎഇയില്‍ ഇതുവരെ 220 മപര്‍ മരിച്ചു. 23,358 പേര്‍ക്കാണ് രോഗബാധ. ഇതില്‍ 8,512 പേര്‍ക്ക് രോഗമുക്തി. ഞായറാഴച ആറു പേര്‍ മരിക്കുകയും 731 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

ഖത്തറില്‍ ഇതുവരെ 32,604 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 14 പേര്‍ മരിച്ചു. ഞായറാഴ്ച 1,632 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് ഖത്തറില്‍ ആയിരത്തിനു മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

കുവൈത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ കൂടി മരിച്ചു. 1,048 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ കേസുകള്‍ 14,850. ഇതുവരെ 112 പേര്‍ മരിച്ചു. കുവൈത്തില്‍ വൈറസ് സ്ഥിരീകരിച്ച ഇന്ത്യക്കാര്‍ 4,803 ആയി.
ബഹ്‌റൈനില്‍ 183 പേര്‍ക്കും ഒമാനില്‍ 157 പേര്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ബഹ്‌റൈനില്‍ 6,900 പേര്‍ക്കാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതില്‍ 2774 പേര്‍ രോഗമുക്തരായി. 12 പേര്‍ മരിച്ചു. 4144 പേരാണ് ചികിത്സയില്‍.
ഒമാനില്‍ 5,186 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതില്‍ 22 പേര്‍ മരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top