15 July Wednesday

ഗള്‍ഫില്‍ കോവിഡ് ബാധിതര്‍ ഒന്നേ കാല്‍ ലക്ഷത്തിലേക്ക്

അനസ് യാസിന്‍Updated: Saturday May 16, 2020


മനാമ>  ഗള്‍ഫില്‍ കൊറോണവൈറസ് ബാധിതര്‍ ഒന്നേ കാല്‍ ലക്ഷത്തിലേക്ക്. വെള്ളിയാഴ്ച രാത്രിവരെ 1,24,500 പേര്‍ക്കാണ് ഗള്‍ഫില്‍ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 644 പേര്‍ മരിച്ചു. 40,373 പേര്‍ രോഗമുക്തി നേടആറ് ഗള്‍ഫ് രാജ്യങ്ങളിലായി വെള്ളിയാഴ്ച 6,121 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 23 പേര്‍ മരിച്ചു.ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ കൊറോണവൈറസ് കേസുകളും മരണങ്ങളും സൗദിയിലാണ്. ഇതുവരെ 49,176 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 292 പേര്‍ മരിച്ചു. 21,869 പേര്‍ക്ക് രോഗമുക്തി. വെള്ളിയാഴ്ച 2,307 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. വിദേശികള്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ മരിച്ചു.

സൗദി കഴിഞ്ഞാല്‍ മരണ നിരക്കില്‍ രണ്ടാം സ്ഥാനത്ത് യുഎഇയാണ്. ഇതുവരെ 210 പേര്‍ മരിച്ചു. 21,831 പേര്‍ക്കാണ് രോഗബാധ. ഇതില്‍ 7328 പേര്‍ക്ക് രോഗമുക്തി. വെള്ളിയാഴ്ച രണ്ടു പേര്‍ മരിക്കുകയും 747 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു

കോവിഡ് കേസുകളില്‍ ഖത്തറാണ് രണ്ടാം സ്ഥാനത്ത്. ഇതുവരെ 29,425 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 14 പേര്‍ മരിച്ചു. വെള്ളിയാഴ്ച 1,153 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഖത്തറില്‍ ആയിരത്തിനു മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കുവൈത്തില്‍ വെള്ളിയാഴ്ച എട്ടു പേര്‍ കൂടി മരിച്ചു. 885 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ കോവിഡ് കേസുകള്‍ 12,860 ആയി. ഇതില്‍ 96 പേര്‍ മരിച്ചു. പുതിയ രോഗികളില്‍ 184 പേര്‍ ഇന്ത്യക്കാര്‍. ഇതുവരെ വൈറസ് സ്ഥിരീകരിച്ച ഇന്ത്യക്കാര്‍ 4,310 ആയി.

ബഹ്‌റൈനില്‍ കോവിഡ് സ്ഥിരീകരിച്ചവര്‍ 6,583 ആയി. വെള്ളിയാഴ്ച 220 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു പേര്‍ കൂടി മരിച്ചതോടെ മരണം 12 ആയി.
ഒമാനില്‍ രണ്ടു പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 20 ആയി. വെള്ളിയാഴ്ച 284 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതര്‍ 4,625  ആയി.


പ്രധാന വാർത്തകൾ
 Top