04 July Saturday

സൗദിയിൽ ആറ്‌മരണംകൂടി ; റമദാനില്‍ പുറത്തിറങ്ങുന്നതിനുള്ള സമയം ക്രമീകരിച്ചു

എം എം നഈംUpdated: Wednesday Apr 22, 2020


ദമ്മാം> കോവിഡ്  പ്രതിരോധതതിനായി ഏര്‍പ്പെടുത്തിയ 24 മണിക്കൂര്‍ സമയം കര്‍ഫ്യൂ നിയമത്തില്‍ റമദാനിലുള്ള സമയ ക്രമം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.  ഭക്ഷ്യ വസ്തുക്കള്‍ വാങ്ങൽ, , ചികിത്സ തുടങ്ങിയ അത്യവശ്യങ്ങള്‍ക്കായി രാവിലെ  ഒമ്പത് മുതല്‍ വൈകിട്ട്‌  5 വരെ അതാത് താമസ സ്ഥലങ്ങളിലുള്ള സ്‌ഥാപനങ്ങളിലേക്ക്‌ പോകുവാൻ അനുമതിയുണ്ട്‌. ചെറിയ വാഹനത്തില്‍ ഡ്രൈവര്‍ക്കും മറ്റൊരാള്‍ക്കും യാത്ര താമസ മേഖലയില്‍ യാത്ര ചെയ്യാം. പുറത്തിങ്ങുന്നതിനു  നിരോധന മേര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ റമദാനിലും നിരോധനം തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

 ഇന്നു 1147 പേര്‍ക്കു കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11631 ആയി.

കോവിഡ് 19 ബാധിച്ച് 6 പേര്‍ കുടി മരണപ്പെട്ടു. ഇതോടെ മരണം സംഭവിക്കുന്നവരുടെ എണ്ണം 109 ആയി. ഇന്ന് 150 പേര്‍ കുടി സുഖം പ്രാപിച്ചു. ഇതോടെ രോഗം സുഖപ്പെട്ടവരുടെ എണ്ണം 1640 ആയി ഉയര്‍ന്നു. 9882 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. ഇവരില്‍ 81 പേരാണ് തീവ്ര പരിചരണ വിഭാഗത്തിലാണുള്ള ത്

പുതുതായി രോഗം ബാധിച്ചവര്‍: മക്ക 305, മദീന 299, ജിദ്ദ 171, റിയാദ് 148,ഹുഫൂഫ് 138, തായിഫ് 27, ജുബൈല്‍ 12, തബൂക് 10, ഖലീസ് 8, ബുറൈദ 6, ദമ്മാം 5, അല്‍മിഖ് വാ 3, ഉനൈസ 2, അല്‍ഹുദാ 2, അറാര്‍ 2, ദഹ്‌റാന്‍ 2, അസീര്‍ 1, അല്‍ജൗഫ് 1 , ഖുന്‍ഫുദ 1, ഖര്‍യാത് 1, സബിത് അല്‍ഉലയാ 1, അല്‍ഖുദൈഹ് 1, അല്‍ബാഹ 1

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top