26 May Tuesday

യുഎഇ കൊറോണ വൈറസ് നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി

കെ എൽ ഗോപിUpdated: Friday Mar 27, 2020
ദുബായ് > കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ യു.എ.ഇ.  ശക്തമാക്കി. മാർച്ച് 26 വ്യാഴാഴ്ച രാത്രി മുതൽ മാർച്ച് 29 ഞായർ പുലർച്ചെവരെ നീണ്ടുനിൽക്കുന്ന അണുനശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആളുകളുടെ സഞ്ചാരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
 
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 8:00 മുതൽ പുലർച്ചെ 6 മണി വരെ താമസക്കാർ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണ് . എന്നാൽ അത്യാവശ്യ സർവീസുകളിൽ പ്രവർത്തിക്കുന്നവർക്ക് ഇതിൽ ഇളവുണ്ട്. അണുനശീകരണ പ്രവർത്തനങ്ങൾ നടക്കുന്ന സമയങ്ങളിൽ പൊതുഗതാഗതം ഉണ്ടായിരിക്കുന്നതല്ല. സർക്കാര- സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, റോഡുകൾ, ബസ്, മെട്രോ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങൾ എന്നിവിടങ്ങളിലെല്ലാം അണുനശീകരണ പ്രവർത്തനങ്ങൾ നടക്കും.
 
ദേശീയ അണുനശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്തിനകത്തുള്ള സന്ദർശകർ അടക്കമുള്ളവർ സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും സർക്കാരിന്റെ പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിൽ എത്താൻ സഹകരിക്കുകയും വേണമെന്ന് മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. 
 
ഈ ഘട്ടങ്ങളിലെല്ലാം അത്യാവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി ഗ്രോസറികൾ , സൂപ്പർമാർക്കറ്റുകൾ,  ഫാർമസികൾ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കാനുള്ള സാഹചര്യവും  സർക്കാർ ഒരുക്കിയിട്ടുണ്ട്. 
 
 
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top