26 May Tuesday

സൗദിയില്‍ നാലാമത്തെ മരണം; രോഗ ബാധിതര്‍ 1203

അനസ് യാസിന്‍Updated: Saturday Mar 28, 2020
മനാമ > കൊറോണവൈറസ് ബാധിച്ച് സൗദിയില്‍ ഒരാള്‍ കൂടി മരിച്ചു. സൗദി പൗരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചുള്ള മരണം നാലായി. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1203 ആയി ഉയര്‍ന്നു. പുതുതായി 99 പേര്‍ക്ക് ശനിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണിത്. 37 പേര്‍ക്ക് രോഗമുക്തിയുണ്ട്.മരിച്ചയാള്‍ക്ക് വിട്ടുമാറാത്ത അസുഖമുണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ മരിച്ച മൂന്നു പേരും വിദേശ തൊഴിലാളികളായിരുന്നു. ഇതില്‍ രണ്ടു മരണവും മദീനയിലായിരുന്നു. 
 
മദീനയില്‍ ആറു ജില്ലകളില്‍ സര്‍ക്കാര്‍ കര്‍ഫ്യൂ 24 മണിക്കൂറാക്കി ദീര്‍ഘിപ്പിച്ചു. രണ്ടാഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍. ശനിയാഴ്ച നിലവില്‍ വന്നു.കുവൈത്തില്‍ ഇന്ത്യക്കാരനടക്കം ശനിയാഴ്ച പത്തു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 235 ആയി. ഒമാനില്‍ ശനിയാഴ്ച 21 പേര്‍ക്ക് പുതുതായ രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതര്‍ 152 ആയി.
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top