25 May Monday

സൗദിയില്‍ 112 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു, രോഗബാധിതരുടെ എണ്ണം 1012 ആയി

എം എം നഈംUpdated: Friday Mar 27, 2020

റിയാദ് >  സൗദിയില്‍ 112 പേര്‍ക്കു കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 1012 ആയി ഉയര്‍ന്നു.

കോവിഡ് 19 ബാധിച്ച് മദീനയില്‍ ഒരു വിദേശി മരണപ്പെട്ടു . നാലു പേര്‍ കൂടി സുഖം പ്രാപിച്ചു. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 33 ആയി. കോവിഡ് ബാധിച്ചവരില്‍ 23 പേര്‍ ആരോഗ്യ ജീവനക്കാരാണ്. വൈറസ് ബാധിതരില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പടര്‍ന്നത്. ഇന്ന് രോഗബാധിതർ ആയവർ റിയാദ് -34, മക്ക - 20, തായിഫ് - 18, ജിദ്ദ - 13, ദമാം - 6, ഖത്തീഫ് - 5, മദീന -3, അൽ കോബാർ - 2, ഹുഫൂഫ് - 2, ദഹ്റാൻ - 1, ബുറൈദ - 1, അൽ ഖർജ് - 1 എന്നിങ്ങനെയാണ് .

 
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top