07 June Sunday

സൗദിയിൽ 272 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു; വരും ആഴ്ച കളില്‍ 2 ലക്ഷം വരെ ഉയരാമെന്ന് ആരോഗ്യ മന്ത്രി

എം എം നഈംUpdated: Tuesday Apr 7, 2020


ദമ്മാം> സൗദിയില്‍ ഇന്ന് 3 പേർ മരണപ്പെടുകയും 272 പേര്‍ക്കു കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 2795 ആയി ഉയര്‍ന്നു. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയി ഉയര്‍ന്നു. ആകെ രോഗമുക്തി നേടിയവരുടെ  എണ്ണം 615 ആയി.

വരുന്ന ആഴ്ചകളില്‍ കോവിഡ്19 ബാധിതരുടെ എണ്ണം ചുരുങ്ങിയത് പതിനായിരം മുതല്‍ പരമാവധി രണ്ട് ലക്ഷം വരെ ഉയര്‍ന്നേക്കാമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ മുന്നറിയിപ്പ് നല്‍കി.

കോവിഡ് 19 തടയുന്നതിനു നാം എല്ലാവരും ഉത്തരവാദിത്വം   പാലിക്കുന്നില്ല. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ട്രാഫിക് 46 ശതമാനം വരെയായിരുന്നു. ഇത് വളരെ കൂടുതലാണ് അത് കൊണ്ടാണ് പല സ്ഥലങ്ങളിലും 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് 90 ശതമാനവും കൂടിചേരല്‍ തടയാന്‍ കാരണമായത്.കോവിഡ് 19 തടയുന്നതിനു 15 ബില്ല്യന്‍ റിയാല്‍ അനുവദിച്ചിട്ടുണ്ടെന്ന അദ്ദേഹം പറഞ്ഞു.
ഇന്നലെ മുതൽ പ്രധാന നഗരങ്ങളിൽ 24 മണിക്കൂർ കർഫ്യു നിലവിൽ വന്നിരുന്നു. മറ്റ്  പ്രദേശങ്ങളിൽ 3 മണിക്ക് കർഫ്യു ആരംഭിക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top