30 November Monday

ഗള്‍ഫില്‍ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു, ആകെ 2426; സൗദിയില്‍ മാത്രം 1104

അനസ് യാസിന്‍Updated: Friday Mar 27, 2020
 മനാമ >  കൊറോണവൈറസ് വ്യാപനം തടയാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിനിടെ ഗള്‍ഫില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ആറു ഗള്‍ഫ് രാജ്യങ്ങളിലായി 2426 പേര്‍ ചികിത്സയിലാണ്. ഇതുവരെ ഒന്‍പതു പേര്‍ മരിച്ചു.
 
ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ സൗദിയിലാണ്. 92 പേര്‍ക്കുകൂടി വൈറസ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 1104 ആയി. ഒമാനില്‍ 22 പേര്‍ക്കും കുവൈത്തില്‍ 17 പേര്‍ക്കും വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചു. ഖത്തര്‍-549, കുവൈത്ത്-225, ബഹ്‌റൈന്‍-235, യുഎഇ-333, ഒമാന്‍-131 എന്നിങ്ങനെയാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ രോഗ ബാധിതര്‍.
 
വൈറസ് വ്യാപനം തടയാനായി കുവൈറ്റിലും സൗദിയിലും രാത്രി കാല കര്‍ഫ്യൂ നിലവിലുണ്ട്. യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നിവടങ്ങളില്‍ വാണിജ്യ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. യുഎഇ ദേശീയ അണുവിമുക്ത പരിപാടിക്കായി മൂന്നു ദിവസം രാത്രി കാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി എട്ടു മുതല്‍ രാവിലെ ആറുവരെയാണ് പരിപാടി. ഈ സമയം പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top